കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു

Google Oneindia Malayalam News

ബ്യൂണസ് അയേഴ്‌സ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധംസൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

ഇരു രാജ്യങ്ങള്‍ക്കിടിയിലുള്ള സാംസ്‌കാരിക, സാമ്പത്തിക, ഊര്‍ജ്ജ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചത്. സാങ്കേതിക മേഖലയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയലും ഭക്ഷ്യ സുരക്ഷാമേഖലയിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

Modi Prince

കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വിട്ടത് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. സഫലമായ ആശയ വിനിമയമാണ് സൗദി കിരീടാവകാശിയുമായി നടത്തിയത് എന്നും മോദി കുറിച്ചു.

അടുത്ത കാലത്തായി സൗദി ഇന്ത്യയുടെ വിലപ്പെട്ട പങ്കാളിയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തോട് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് സൗദി. ഇന്ത്യ ആണെങ്കില്‍ എണ്ണ ഉപഭോഗത്തിന്റെ കാര്യത്തിലും മുന്‍ പന്തിയില്‍ ആണ്.

എണ്ണ അടിസ്ഥാനമായുള്ള സമ്പദ് ഘടനയില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള പാതയിലാണ് ഇപ്പോള്‍ സൗദി അറേബ്യ. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

English summary
Prime Minister Narendra Modi met with Saudi Arabia Crown Prince Mohammed bin Salman on the sidelines of the G20 summit here on Friday and they discussed ways to further boost economic, cultural and energy ties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X