Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി20: കനത്ത മഴയില്‍ ഭാരത് മണ്ഡപത്തില്‍ വെള്ളക്കെട്ടെന്ന് കോണ്‍ഗ്രസ്, നിഷേധിച്ച് സര്‍ക്കാര്‍

ന്യൂദല്‍ഹി: കനത്ത മഴയ്ക്ക് പിന്നാലെ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിന് സമീപം വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നത്. ഇതിന് പിന്നാലെയാണ് ഭാരത് മണ്ഡപം വെള്ളത്തിലായത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വികസനം മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ് പരിഹസിച്ചു.

ഉച്ചകോടിയുടെ ഒന്നാം ദിനമായ ശനിയാഴ്ചയും ഞായറാഴ്ചയും സാമാന്യം ശക്തമായ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. ഇതിന്റെ ഫലമായി ഡല്‍ഹിയിലെ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നേരത്തെ തന്നെ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിരുന്നു. അതിനിടെ വെള്ളം കെട്ടിക്കിടക്കുക ചെയ്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.

g20

അതേസമയം ഭാരത് മണ്ഡപത്തിന് സമീപം വെള്ളക്കെട്ട് ഉണ്ടായി എന്ന പ്രചരണങ്ങളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. ഭാരത് മണ്ഡപത്തില്‍ വെള്ളപ്പൊക്കമുണ്ടായി എന്ന പ്രചരണം അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വ്യക്തമാക്കി. രാത്രി പെയ്ത മഴയെത്തുടര്‍ന്ന് പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനാല്‍ തുറസ്സായ സ്ഥലങ്ങളിലെ ചെറിയ വെള്ളക്കെട്ട് പെട്ടെന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ വേദിയില്‍ വെള്ളക്കെട്ട് ഇല്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. നേരത്തെ നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് രാവിലെ ആഗോള നേതാക്കള്‍ എല്ലാവരും രാജ്ഘട്ടില്‍ എത്തിയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 8.30 വരെ 39 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായാണ് ഐ എം ഡി അറിയിച്ചത്.

ലോകം ഉറ്റുനോക്കിയ ജി 20 ഉച്ചകോടിയുടെ സമാപന ദിവസമായിരുന്നു ഇന്ന്. ആഫ്രിക്കന്‍ യൂണിയന്‍ ജി 20 യില്‍ അംഗമാകുകയും ഉക്രെയ്ന്‍ യുദ്ധത്തില്‍ സമവായത്തോടെ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തതിനാല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടി വിജയമായിരുന്നു. നേരത്തെ സംയുക്ത പ്രമേയം അംഗീകരിക്കുന്നതില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നു.

എന്നാല്‍ റഷ്യയെ ശക്തമായി അപലപിക്കാത്ത പ്രമേയം അവതരിപ്പിക്കാന്‍ ധാരണയായതോടെ എല്ലാവരും അംഗീകരിക്കുകയായിരുന്നു. അടുത്ത ജി 20 ഉച്ചകോടി ബ്രസീലില്‍ ആണ് നടക്കുക. ഇന്ത്യ, ബ്രസീലിന് അധ്യക്ഷ സ്ഥാനം ഇന്ന് കൈമാറി. അതിനിടെ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി നടത്തണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+