Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി20: റഷ്യയെ ശക്തമായി അപലപിക്കാതെ സംയുക്ത പ്രമേയം, ഇന്ത്യയുടെ സമവായ നീക്കം വിജയം

ന്യൂദല്‍ഹി: റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ സംയുക്ത പ്രസ്താവനയില്‍ സമവായം. ഏറെ നേരം നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്. ജി 20 പ്രഖ്യാപനം അംഗീകരിക്കണമെന്നത് തന്റെ നിര്‍ദ്ദേശമായിരുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

'ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനം കാരണം, ന്യൂഡല്‍ഹി ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തില്‍ സമവായം രൂപപ്പെട്ടു. ഈ നേതൃത്വ പ്രഖ്യാപനം സ്വീകരിക്കാനാണ് എന്റെ നിര്‍ദ്ദേശം. ഈ അവസരത്തില്‍ ഞാന്‍ അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത എന്റെ ഷെര്‍പ്പ, മന്ത്രിമാര്‍ എന്നിവരെ അഭിനന്ദിക്കുന്നു,' പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

g20 summit

നേരത്തെ യുക്രെയ്ന്‍ സംഘര്‍ഷത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച വാക്കുകളില്‍ ആയിരുന്നു അനിശ്ചിതത്വമുണ്ടായിരുന്നത്. യുക്രെയ്ന്‍ ആക്രമണം സംബന്ധിച്ചുള്ള ഖണ്ഡികയില്‍ 'യുക്രെയ്‌നിലെ യുദ്ധം' എന്നോ 'യുക്രെയ്‌ന് എതിരായ യുദ്ധം' എന്നോ പറയുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ നിലവില്‍ റഷ്യയെ ശക്തമായി അപലപിക്കാത്ത പ്രമേയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം നേതാക്കളുടെയും പ്രതിനിധികള്‍ വെള്ളിയാഴ്ച തയാറാക്കിയ സംയുക്ത പ്രസ്താവനയുടെ കരട് രേഖ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ യുക്രെയ്‌നുമായി ബന്ധപ്പെട്ട ഭാഗം ശൂന്യമാക്കിയിട്ടിരിക്കുകയാണ്. ഉച്ചകോടി മികച്ച രീതിയില്‍ അവസാനിക്കുന്നതിനായി നിലവിലെ സംയുക്ത പ്രസ്താവന എല്ലാവരും അംഗീകരിക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

യുക്രെയ്ന്‍ വിഷയത്തില്‍ ജി20 എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ജി 7 രാജ്യങ്ങളും റഷ്യയും ചൈനയും തമ്മിലായിരുന്നു പ്രധാന ഭിന്നത. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ ശക്തമായി അപലപിക്കാന്‍ പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ താത്പര്യപ്പെട്ടപ്പോള്‍ റഷ്യയും ചൈനയും ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതിന് അനുനയത്തിലെത്താന്‍ വെള്ളിയാഴ്ച ദിവസം മുഴുവന്‍ ഷെര്‍പ്പ തല ചര്‍ച്ചകള്‍ നടന്നിരുന്നു.

അതേസമയം ദല്‍ഹി പ്രഖ്യാപനം 5 പ്രധാന മേഖലകളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നു, സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള ഹരിത വികസന ഉടമ്പടി, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍, ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കുന്നു എന്നിവയാണ് അവ.

എല്ലാ വികസന, ഭൗമ-രാഷ്ട്രീയ വിഷയങ്ങളിലും 100% സമവായത്തോടെയാണ്' ജി 20 പ്രഖ്യാപനം അംഗീകരിച്ചതെന്ന് ജി20 ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്ത് പറഞ്ഞു. പുതിയ ഭൗമ-രാഷ്ട്രീയ വിഷയങ്ങള്‍ ഇന്നത്തെ ലോകത്തില്‍ ഭൂമി, ആളുകള്‍, സമാധാനം, സമൃദ്ധി എന്നിവയുടെ ശക്തമായ ആഹ്വാനമാണ്. ഇത് ഇന്നത്തെ ലോകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകടമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+