ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദർശിച്ച് ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും
ന്യൂഡൽഹി: യു കെ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദർശിച്ചു. രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സുനക് ഡൽഹിയിലെത്തിയത്. ബ്രിട്ടൻ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. തന്റെ ഹിന്ദു വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച ഋഷി സുനക്, ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്ന് ഇന്നലെ പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറ്റ് പ്രതിനിധികൾക്കൊപ്പം ശ്രീ സുനക് രാജ്ഘട്ടിലേക്ക് പോയി. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവെച്ചു. പിന്നാലെ ഉച്ചകോടി നടപടികൾക്ക് വേണ്ടി നേതാക്കൾ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി

താനും ഭാര്യ അക്ഷതയും പതിവായി സന്ദർശിച്ചിരുന്ന അവരുടെ പ്രിയപ്പെട്ട ഡൽഹി റെസ്റ്റോറന്റുകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും ജി 20 വൻ വിജയമാക്കുന്നതിന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടെന്നും സുനക് പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഇന്നലെ സുനക്കിനെ കാണുകയും വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഈ വർഷം മേയിൽ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ, നവീകരണം, ശാസ്ത്രം എന്നിവയ്‌ക്കൊപ്പം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
അതേസമയം, ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും, ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്ന് നടക്കും.
ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്നു നടക്കും. രാവിലെ 10. 30 മുതൽ 12. 30 വരെ യാണ് ഇന്ന് ചർച്ചകൾ നടക്കുക. ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകാൻ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു, യുക്രൈനിൽ ശാശ്വത സമാധാനം ഉറപ്പു വരുത്താൻ ജി 20 പ്രതിജ്ഞാബദ്ധം എന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി.












Click it and Unblock the Notifications