ജി20: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി, ജി20ക്കായി എത്തിയ നേതാക്കള്‍ ഇവര്‍
ന്യൂഡല്‍ഹി: ജി20 യോഗത്തിന്റെ ഭാഗമായി വിവിധ നേതാക്കള്‍ ഡല്‍ഹിയിലെത്തി. യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിലാണ് അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന് കൂടിക്കാഴ്ച്ചയുണ്ട്. നിര്‍ണായക കാര്യങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് സൂചന.
അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകും ഇന്ത്യയിലെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ഖലിസ്ഥാന്‍ തീവ്രവാദത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുമായി ചേര്‍ന്ന് ഇതിനെ നേരിടാനുള്ള ശ്രമത്തിലാണെന്ന് സുനാക് പറഞ്ഞു. തീവ്രവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ബ്രിട്ടനില്‍ ഒരു തരത്തിലുള്ള തീവ്രവാദത്തിനും സ്ഥാനമില്ല. ബ്രിട്ടീഷ് പ്രഥമ വനിത അക്ഷത മൂര്‍ത്തിക്കൊപ്പമാണ് റിഷി ഇന്ത്യയിലെത്തിയത്.

ഖലിസ്ഥാന്‍ തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഇന്ത്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഞങ്ങളുടെ സുരക്ഷാ മന്ത്രി ഇന്ത്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട്. അതിലൂടെ ഈ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും സുനാക് പറഞ്ഞു.
ഇന്ത്യയുമായി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിക്കും. പക്ഷേ അതിന് കുറിച്ച് സമയമെടുക്കും. രണ്ട് രാജ്യങ്ങള്‍ക്കും അനുകൂലമായ കാര്യങ്ങള്‍ അതില്‍ വേണം. ഒരുപാട് പുരോഗതി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുണ്ടായിട്ടുണ്ട്. ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും റിഷി സുനാക് പറഞ്ഞു. അതേസമയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മികച്ചതായിരുന്നുവെന്ന് മോദി പറഞ്ഞു. കണക്ടിവിറ്റി, കൊമേഴ്‌സ്യല്‍ ലിങ്കേജ് പോലുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും മോദി ട്വീറ്റ് ചെയ്തു.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, റഷ്യയുടെ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്രോവ്, യുഎന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി, ഒമാന്റെ പ്രധാനമന്ത്രിയും സുല്‍ത്താനുമായ ഹൈതം ബിന്‍ താരിഖ് അല്‍ സയ്യിദ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ, ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ എന്നിവരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications