കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ മഹാഗഡ്ബന്ധൻ സഖ്യം തകരുന്നു! എസ്പിയും ബിഎസ്പിയും രണ്ട് വഴിക്ക്, സഹായിച്ചത് മതി!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിയെ തകര്‍ക്കാന്‍ കാടിളക്കി വന്ന മഹാഗഡ്ബന്ധന്‍ സഖ്യം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പവനായി ശവമായി എന്ന അവസ്ഥയിലാണ്. കടുത്ത ശത്രുക്കളായിരുന്ന മായാവതിയുടെ എസ്പിയും അഖിലേഷ് യാദവിന്റെ ബിഎസ്പിയും ബിജെപിയെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിന്റെ പുറത്താണ് വൈരം മറന്ന് കൈ കോര്‍ത്തത്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 80 സീറ്റുകളില്‍ 62ഉം ബിജെപി തൂത്ത് വാരിക്കൊണ്ട് പോയി. ഇതോടെ മഹാഗഡ്ബന്ധന്‍ തകരുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷിനെ ഒപ്പം കൂട്ടാതെ തനിച്ച് മത്സരിക്കാനാണ് മായാവതിയുടെ തീരുമാനം.

ബിജെപി സുനാമി

ബിജെപി സുനാമി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സുനാമിയായിരുന്നു വീശിയടിച്ചത്. ആകെയുളള 80ല്‍ 73 സീറ്റുകള്‍ ബിജെപിയും സഖ്യകക്ഷിയായ അപ്‌നാ ദളും ചേര്‍ന്ന് സ്വന്തമാക്കി. എസ്പിയോ ബിഎസ്പിയോ കോണ്‍ഗ്രസോ അന്ന് രണ്ടക്കം തികച്ച് കണ്ടില്ല.

പവനായി ശവമായി

പവനായി ശവമായി

ഇക്കുറി ബിജെപിയെ തറപറ്റിക്കാനാണ് ബദ്ധവൈരികള്‍ ആണെങ്കില്‍ കൂടിയും അഖിലേഷും മായാവതിയും കൈ കോര്‍ക്കാന്‍ തീരുമാനിച്ചത്. മഹാഗഡ്ബന്ധന്‍ എന്ന സഖ്യം 60തിനടുത്ത് സീറ്റുകള്‍ നേടുമെന്നും പ്രവചിക്കപ്പെട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ കിട്ടിയതാകട്ടെ വെറും 15 സീറ്റുകള്‍.

കിട്ടിയത് 15 സീറ്റുകൾ

കിട്ടിയത് 15 സീറ്റുകൾ

ബിഎസ്പിക്ക് 10 സീറ്റുകള്‍ കിട്ടിയപ്പോള്‍ എസ്പിക്ക് കിട്ടിയത് കഴിഞ്ഞ തവണത്തെ 5 സീറ്റുകള്‍ മാത്രം. അഖിലേഷ് യാദവിന്റെ ഭാര്യ അടക്കമുളള പ്രമുഖരെല്ലാം തോറ്റു. 2014ല്‍ ഒരു സീറ്റും ഇല്ലാത്ത ഇടത്ത് നിന്നും 10 സീറ്റിലേക്ക് എങ്കിലും ഉയരാനായി എന്നത് മാത്രമാണ് മായാവതിയുടെ ആശ്വാസം.

തിരഞ്ഞെടുപ്പ് ഉടമ്പടി

തിരഞ്ഞെടുപ്പ് ഉടമ്പടി

തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് എങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മായാവതിയെ പിന്തുണയ്ക്കാം എന്നതായിരുന്നും നേരത്തെ അഖിലേഷുമായുണ്ടാക്കിയ ധാരണ. തിരിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടര്‍ന്ന് അഖിലേഷിനെ സഹായിക്കാം എന്ന് മായാവതിയും ധാരണയിലെത്തിയിരുന്നു.

അഖിലേഷിനെ പിരിയുന്നു

അഖിലേഷിനെ പിരിയുന്നു

എന്നാല്‍ സ്വപ്‌നം കണ്ടതൊന്നും നടക്കാതെ വന്നതോടെ അഖിലേഷിനെ പിരിയാനാണ് മായാവതിയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി ഉണ്ടാക്കിയ സഖ്യം ഫലം കണ്ടില്ല എന്നാണ് മായാവതിയുടെ വിലയിരുത്തല്‍.

ബിഎസ്പി തനിച്ച് മത്സരിക്കും

ബിഎസ്പി തനിച്ച് മത്സരിക്കും

എന്ന് മാത്രമല്ല കിട്ടുമെന്ന് പ്രതീക്ഷിച്ച യാദവ വോട്ടുകള്‍ അഖിലേഷിന്റെ കുടുംബത്തിന് പോലും നേടാന്‍ സാധിച്ചില്ലെന്നും മായാവതി പറഞ്ഞു. ഇതോടെ സഖ്യം ഉപേക്ഷിക്കാനാണ് മായാവതിയുടെ തീരുമാനം. അഖിലേഷുമായുളള ധാരണയില്‍ നിന്ന് മാറി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ച് മത്സരിക്കും.

11 ഇടത്ത് തിരഞ്ഞെടുപ്പ്

11 ഇടത്ത് തിരഞ്ഞെടുപ്പ്

യുപിയില്‍ 11 നിയമമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എംഎല്‍എമാര്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 11 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. ഈ 11 സീറ്റുകളില്‍ 9 എണ്ണവും ബിജെപിയുടേതാണ്. അതേസമയം 2 സീറ്റുകള്‍ ബിഎസ്പിയുടേതുമാണ്.

കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞാൽ പോര, പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻകേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞാൽ പോര, പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻ

"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!

English summary
Mahagadbandhan in UP to split apart, BSP will fight alone in Bypolls, says Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X