കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രസിഡണ്ടാകാന്‍ ഗഡ്കരി, തടസം ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: ബി ജെ പി ദേശീയ പ്രസിഡണ്ട് സ്ഥാനത്തെത്താന്‍ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരി ശ്രമം തുടങ്ങിയതായി സൂചന. ഇന്‍കം ടാക്‌സ് കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതോടെയാണ് മുന്‍ പ്രസിഡണ്ട് കൂടിയായ ഗഡ്കരി പാര്‍ട്ടി നേതൃസ്ഥാനത്ത് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. നേരത്തെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് നിതിന്‍ ഗഡ്കരി ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനം വിട്ടത്.

ചൊവ്വാഴ്ച ഗഡ്കരി വെറ്ററന്‍ നേതാവായ എല്‍ കെ അദ്വാനിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുമായും ഗഡ്കരി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ ആര്‍ എസ് എസിന് താല്‍പര്യം പോര എന്നാണ് അറിയുന്നത്.

gadkari

ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ള നിതിന്‍ ഗഡ്കരി 2010 ജനുവരി 1 മുതല്‍ 2013 ജനുവരി 22 വരെ ബി ജെ പി പ്രസിഡണ്ടായിരുന്നു. ആര്‍ എസ് എസ് പിന്തുണയോടെയാണ് ഗഡ്കരി രണ്ടാമതും അധ്യക്ഷസ്ഥാനത്തെത്തിയത്. എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ പെട്ടതോടെ ആര്‍ എസ് എസും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും അദ്ദേഹത്തെ കൈവിട്ടു.

2013 ല്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഗഡ്കരി മത്സരിച്ചിരുന്നില്ല. തന്റെ മേലുള്ള അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അന്വേഷണം കഴിഞ്ഞ് ക്ലീന്‍ ചിറ്റ് കിട്ടിയതോടെയാണ് പാര്‍ട്ടി നേൃതൃത്വത്തിലെത്താന്‍ ഗഡ്കരി ശ്രമം നടത്തുന്നത്. നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും ബി ജെ പി പ്രസിഡണ്ടായ രാജ് നാഥ് സിംഗ് ലഖ്‌നൊവില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

English summary
Report says Former BJP president Nitin Gadkari is eyeing the top post in the party once again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X