കെജ്രിവാളിനെതിരെ ഗഡ്ക്കരിയുടെ മാനനഷ്ടക്കേസ്
ദില്ലി: തനിയ്‌ക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ബിജെപി വക്താവ് നിതിന്‍ ഗഡ്കരി മാന നഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.
അഴിമതിക്കാരനെന്ന് കെജ്രിവാള്‍ തന്നെ വിളിച്ചുവെന്നാണ് നിതിന്‍ ഗഡ്ക്കരി പറയുന്നത്. ഈ പ്രസ്താവന തിരുത്തുവാനും മൂന്ന് ദിവസത്തിനകം മാപ്പ് പറയുവാനും കെജ്രിവാളിനോട് ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജനവരി 31 വെള്ളിയാഴ്ച കെജ്രിവാഴിനെതിരെ ഗഢ്ക്കരി വക്കീല്‍ നോട്ടീസ് അയച്ചത്.

ഇന്ത്യയിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെന്ന് പല നേതാക്കളെയും പെരെടുത്ത് പറഞ്ഞ് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇവര്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞൂ. ഈ കൂട്ടത്തിലാണ് നിതിന്‍ ഗഡ്ക്കരിയെയും ഉള്‍പ്പെടുത്തിയിരുന്നത്.
മഹാരാഷ്ട്രയിലെ ജലസേചന അഴിമതിക്കേസ് മൂടിവയ്ക്കാന്‍ ഗഢ്ക്കരി ശ്രമിച്ചുവെന്നും ആപ്പ് ആരോപണം ഉന്നയിച്ചു. രാഹുല്‍ ഗാന്ധി, കപില്‍ സിബല്‍, എ രാജ. മായാവതി, മുലായം സിങ്, പി ചിബംബരം എന്നിവരാണ് കെജ്രിവാള്‍ പറയുന്ന മറ്റ് അഴിമതിക്കാര്‍.












Click it and Unblock the Notifications