കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവ ഇന്ത്യയുടെ ബജറ്റ്... മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കും, അഭിനന്ദിച്ച് യോഗിയും ഗഡ്കരിയും!!

Google Oneindia Malayalam News

Recommended Video

cmsvideo
നവ ഇന്ത്യയുടെ ബജറ്റ്, മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കും| Oneindia Malayalam

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയ പ്രഖ്യാപനം മധ്യവര്‍ഗത്തിന്റെ വരുമാനവും ജീവിത രീതിയും മെച്ചപ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആരാധ്യനായ പ്രധാനമന്ത്രി അടുത്ത പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ എല്ലാ നദികളുടെ സംരക്ഷണം പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളാണ് മുന്നില്‍ കാണുന്നത്. ഈ ലക്ഷ്യങ്ങള്‍ പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗഡ്കരി ട്വീറ്റ് ചെയ്തു. ബഡ്ജറ്റ്‌ഫോര്‍ന്യൂഇന്ത്യ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

1

അതേസമയം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും മുന്നില്‍ കണ്ടാണ് ബജറ്റ് തയ്യാറാക്കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കര്‍ഷകര്‍, മധ്യവര്‍ഗം, പാവപ്പെട്ടവര്‍, സ്ത്രീകള്‍ എന്നിവരെ ബജറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. നവ ഇന്ത്യയെന്ന ലക്ഷ്യം നേടാന്‍ ഈ ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!

3 സംസ്ഥാനങ്ങളില്‍ മിഷന്‍ സക്‌സസ് പ്രോഗ്രാമുമായി കോണ്‍ഗ്രസ്.... ദില്ലിയില്‍ തുടക്കം!!3 സംസ്ഥാനങ്ങളില്‍ മിഷന്‍ സക്‌സസ് പ്രോഗ്രാമുമായി കോണ്‍ഗ്രസ്.... ദില്ലിയില്‍ തുടക്കം!!

English summary
gadkari yogi praise union budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X