ഗഗന്യാന് ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം റഷ്യയില്‍: ദൗത്യത്തിന്റെ മുഖ്യ ചുമതല മലയാളിയ്ക്ക്!!
ദില്ലി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാനിലെ ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം റഷ്യയില്‍ ആരംഭിക്കും. അടുത്ത ആഴ്ച മുതല്‍ ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കുമെന്ന് ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 11 മാസം നീണ്ടു നില്ക്കുന്ന പരിശീലനമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 4 പേര്‍ക്കായി നല്‍കുക. റഷ്യയിലെ പരിശീലനത്തിന് ശേഷം ബഹിരാകാശ യാത്രികര്‍ക്ക് ഇന്ത്യയിലും പരിശീനം നല്‍കും. ഐഎസ്ആര്‍ഒയുടെ സംഘം നല്കുന്ന പരിശീലനമായിരിക്കും ലഭ്യമാകുക.
ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ല്‍ ഗഗന്യാന് പദ്ധതി സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ. 10,000 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ബാഹുബലി ജിഎസ്എല്‍വി മാര്‍ക്ക് -3യാണ് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുക. യാത്രികര്‍ ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മുന്‍പേ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല.

മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാത്ത പേടകമയക്കും. ഇതിന് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്യാന് ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ ഫെഡറല്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോര്പ്പറേഷന് ഫോര്‍ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്യാന് പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications