കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് വ്യോമിത്ര? ഐഎസ്ആർഒയുടെ ഹ്യൂമനോയ്ഡിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!!

Google Oneindia Malayalam News

ദില്ലി: ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യയുടെ വ്യോമിത്ര. മനുഷ്യനെപ്പോലെ സംസാരിക്കാനും അനുകരിക്കാനുള്ള കഴിവുള്ള റോബോർട്ടാണ് വ്യോമിത്ര. ബഹിരാകാശത്ത് വെച്ച് മനുഷ്യർ ചെയ്യുന്നതെല്ലാം ചെയ്യാൻ കഴിവുള്ള റോബോർട്ടാണ് ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത വ്യോമിത്ര. ആദ്യ ഇന്ത്യൻ ബഹിരാകാശ ദൌത്യമായ ഗഗൻയാനിന് മുന്നോടിയായാണ് വ്യോമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. സംഭാഷണങ്ങൾ നടത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ശേഷിയും വ്യോമിത്ര എന്ന റോബോർട്ടിനുണ്ട്.

റെയിൽവെ ബജറ്റിൽ കണ്ണ് നട്ട് കേരളം, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അടക്കം കേരളത്തിന് പ്രതീക്ഷകളേറെറെയിൽവെ ബജറ്റിൽ കണ്ണ് നട്ട് കേരളം, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അടക്കം കേരളത്തിന് പ്രതീക്ഷകളേറെ

ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ കെ ശിവനാണ് വ്യോമിത്രയെ അനാഛാദനം ചെയ്തത്. ഹ്യൂമനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്ക് കാലുകളില്ലാത്തതിനാൽ അർദ്ധ ഹ്യൂമനോയ്ഡ് എന്നാണ് അറിയപ്പെടുന്നത്. ഐഎസ്ആർഒ കമാൻഡുമായി സമ്പർക്കം പുലർത്തുന്ന വ്യോമിത്രക്ക് പരീക്ഷണങ്ങൾ നടത്താനുള്ള കഴിവുമുണ്ട്.

vyomithra11-

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള ഗഗൻയാൻ ദൌത്യത്തിന് മുന്നോടിയായി രണ്ട് ആളില്ലാ ദൌത്യങ്ങൾ നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 2020 ഡിസംബറിൽ ആദ്യ ദൌത്യവും 2021 ജൂണിൽ രണ്ടാമത്തെ ആളില്ലാ ദൌത്യവും നടക്കും. ആദ്യ ദൌത്യത്തിന്റെ ഭാഗമാണ് വ്യോമിത്ര.

2019ലെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ദൌത്യം പ്രഖ്യാപിച്ചത്. മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയിലും റഷ്യയിലുമായാണ് ബഹിരാകാശ യാത്രികർക്കുള്ള പരിശീലനമൊരുക്കുന്നത്. ബഹിരാകാശ യാത്രികരുടെ ശാരീരിര സ്ഥിതികൾ പരിശോധിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയിലെ ഡോക്ടർമാരെയും ഫ്രാൻസിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്.

English summary
Gaganyaan mission: Meet Vyommitra, the talking human robot that Isro will send to space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X