ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തി കൊണ്ടിരിക്കുന്നു; ഗഗന്‍യാന്‍ ദൗത്യ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആളില്ലാ പരീക്ഷണ വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളില്ലാ പരീക്ഷണ വിക്ഷേപണം രണ്ടാം ശ്രമത്തിലായിരുന്നു വിജയിച്ചത്. ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഈ ശ്രമത്തിലൂടെ എന്ന് മോദി ട്വീറ്റ് ചെയ്തു.
ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ക്ക് ആശംസകളും അദ്ദേഹം അറിയിച്ചു. രാവിലെ 8.45നാണ് എഞ്ചിനിലെ പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ ശ്രമം ഉപേക്ഷിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ടെസ്റ്റ് ഫ്‌ളൈറ്റ് വിക്ഷേപണം. ഗഗന്‍യാന്‍ ദൗത്യത്തിന് വിജയകരമായ തുടക്കം ലഭിച്ചുവെന്നും, എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ തന്നെ നടന്നുവെന്നും ഇസ്രൊ പറഞ്ഞു.

നേരത്തെ ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിലെ തകരാരിനെ തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിവെച്ചത്. തുടര്‍ന്ന് പത്ത് മണിയോടെയായിരുന്നു വിക്ഷേപണം നടത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശ ഷേം ക്രൂമൊഡ്യൂള്‍ വേര്‍പ്പെട്ട് താഴേക്കിറങ്ങി. തുടര്‍ന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീഴുകയായിരുന്നു.
നാവികസേനാംഗങ്ങളാണ് ക്രൂമൊഡ്യൂള്‍ വീണ്ടെടുത്ത് കരയില്‍ എത്തിച്ചത്. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തില്‍ എത്തുന്നതിന് മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യ പരീക്ഷണമാണിത്.












Click it and Unblock the Notifications