കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അന്തിമഘട്ടത്തിലേക്ക്, മാര്‍ച്ചില്‍ പൂര്‍ത്തിയാകും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രകൃതി വാതകം വീട്ടുകളിലെത്തിക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും. അപകടരഹിതവും ചെലവു കുറഞ്ഞതുമായ പാചകവാതകത്തിന്റെ പൈപ്പിടുന്ന പ്രവൃത്തികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാകും. പിന്നീട് സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലേ വാതകം വിതരണത്തിനെത്തു. സിററിഗ്യാസ് പദ്ധതി വഴിയാണ് പ്രകൃതി വാതകം വിതരണം ചെയ്യുക. ഇന്ത്യന്‍ ഓയില്‍ കമ്പനിയും അദാനി കോര്‍പ്പറേഷനും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

കുടിവെള്ള വിതരണ മാതൃകയിലാണ് പ്രകൃതി വാതകം വീടുകളിലെത്തിക്കുക. ഇതിനായുള്ള സിറ്റി ഗ്യാസ് പദ്ധതി കണ്ണൂരില്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. കുറുമാത്തുര്‍ നീലേശ്വരം വരെയുള്ള ഭാഗം പൂര്‍ത്തിയായി. തലശേരി താലൂക്കിലെ പണിയാണ് പൂര്‍ത്തിയാകേണ്ടത്.

gail

ഇവിടെങ്ങളിലെ കണ്‍ട്രോള്‍ സ്‌റ്റേഷനുകളുടെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാക്കുന്നത്. എറണാകുളം അടക്കമുള്ള ഇടങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കി വിതരണം തുടങ്ങി. മാര്‍ച്ചോടെ പൂര്‍ത്തിയാക്കുന്നതോടെ പദ്ധതി ആരംഭിക്കാന്‍ സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ പൈപ്പ് ലൈന്‍ നെറ്റ് വര്‍ക്ക് ഗെയിലിനാണുള്ളത്.
English summary
GAIL pipeline program finish by march in kannur says authorities,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X