Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം വിജയിച്ചെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത് വൈദ്യുതിയാണ്. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാന്‍ സാധിക്കും

ബെംഗളൂരു: നോട്ട് നിരോധനം വിജയം കണ്ടെന്നും അത് എല്ലാവരുമായി പങ്കുവെക്കുനെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ശനിയാഴ്ച ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടിയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

നോട്ട് നിരോധനം എന്ന ചരിത്രപരമായ സംഭവത്തെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി സ്വാഗതം ചെയ്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുകയാണ്. അതേസമയം നവംമ്പര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം മൂലമുണ്ടായ പെട്ടെന്നുളള നേട്ടങ്ങളെ കുറിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

 Piyush Goyal

കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത് വൈദ്യുതിയാണ്. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും ഗ്രീന്‍ എനര്‍ജി എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവീടുകളിലും തുടര്‍ച്ചയായി വൈദ്യുതി എത്തിക്കും. വീടുകളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസം പോലും തടസ്സപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+