കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം തീര്‍ന്നു; സ്വാഗതം ചെയ്ത് ഗജേന്ദ്ര ചൗഹാന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 139 ദിവസമായി നടത്തിവരുന്ന സമരം വിദ്യാര്‍ഥികള്‍ പിന്‍വലിച്ചു. സമരം പിന്‍വലിച്ചെങ്കിലും സമാധാനപരമായ പ്രതിഷേധം തുടരുമെന്നും ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിക്കല്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ബിജെപി നോമിനിയായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ ആയിരുന്നു വിദ്യാര്‍ഥികളുടെ സമരം.

വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം അധികൃതരുമായി ഒട്ടേറെ തവണ വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനമാകാതെ പഠിപ്പു മുടക്കുസമരം അനന്തമായി നീളുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗോവ ചലചിത്രോത്സവവേദയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്.

gajendra-chauhan

വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചതിനെ ഗജേന്ദ്ര ചൗഹാന്‍ സ്വാഗതം ചെയ്തു. സമരം തുടങ്ങിയ ജൂണ്‍ 12 മുതല്‍ സമരം പിന്‍വലിക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നു. കൂടിയാലോചിച്ച് വിഷയത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് താന്‍ ഒരിക്കല്‍ക്കൂടി വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദഹം വ്യക്തമാക്കി.

മഹാഭാരതം എന്ന ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിര വേഷമിട്ടു എന്ന യോഗ്യതയുടെ പുറത്താണ് ഗജേന്ദ്ര ചൗഹാന്‍ ഇത്രയും പ്രധാനമായൊരു സ്ഥാനത്ത് അവരോധിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആര്‍എസ്എസ്സിന്റെ കാവിവത്കരണത്തിന്റെ ഭാഗമാണ് ഗജേന്ദ്ര ചൗഹാന്റെ നിയമനമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

English summary
Gajendra Chauhan welcomes FTII students' decision to end strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X