കര്‍ഷകന്റെ ആത്മഹത്യ; മരങ്ങള്‍ നിരീക്ഷണത്തില്‍
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ദില്ലിയിലെ മരങ്ങള്‍ നിരീക്ഷണത്തിലാക്കാന്‍ ദില്ലി പോലീസ് തീരുമാനിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാന്‍ കൂടുതല്‍ പേര്‍ ദില്ലിയിലെത്തി ആത്മഹത്യ ചെയ്‌തേക്കുമെന്ന് പോലീസ് ഭയക്കുന്നു.
തിങ്കളാഴ്ച ജന്തര്‍ മന്ദിറില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് റാലിക്കിടെയും ഒരാള്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. മരത്തിന് മുകളില്‍ കയറിയ ഇയാളെ പോലീസ് വളരെ പണിപ്പെട്ടാണ് താഴെ ഇറക്കിയത്. ഇതോടെ മരങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് സിങ് അറിയിച്ചു.

സമരപരിപാടികള്‍ നടക്കുന്ന ജന്തര്‍ മന്ദിറിലെ മരങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. ഇവിടങ്ങളില്‍ ചുറ്റിപ്പറ്റി നടക്കുന്നവരെ നിരീക്ഷിക്കും. സമര പരിപാടികള്‍ നടക്കുമ്പോള്‍ മരങ്ങള്‍ക്ക് കീഴില്‍ പ്രത്യേക പോലീസുകാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തും. ആരും മരങ്ങളില്‍ കയറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ അഗ്നിശമന സേനയെ വിളിച്ചുവരുത്തണമെന്നും നിര്‍ദ്ദേശിച്ചതായി വിജയ് സിങ് പറഞ്ഞു. രാജസ്ഥാനിലെ കര്‍ഷകന്‍ ഗജേന്ദ്ര സിങ് ആണ് കഴിഞ്ഞയാഴ്ച ജന്തര്‍ മന്ദിറിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ മരത്തില്‍ കയറി ആത്മഹത്യ ചെയ്തത് ആം ആദ്മിയുടെ തെറ്റാണെന്നാണ് പോലീസ് നിലപാട്.












Click it and Unblock the Notifications