കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ.... മോദിക്കെതിരെ രൂക്ഷ വിമർനവുമായി രാഹുൽ ഗാന്ധി!!

Google Oneindia Malayalam News

ജെയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന ചൗക്കീദാര്‍ എന്ന വാക്കുപയോഗിച്ചാണ് മോദി പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചിരിക്കുന്നത്. എല്ലായിടത്തും ഒച്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

<strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...</strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...

ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ രാഹുല്‍ഗാന്ധിയെ ആക്രമിച്ചിരുന്നു. റാബി, ഖാരിഫ് വിളകള്‍ എന്താണെന്ന് പോലും രാഹുലിന് അറിയില്ലെന്നും പ്രതിപക്ഷത്തിന് കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയത്.

Rahul Gandhi

ജീവിതത്തില്‍ ഒരു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത അംബാനിക്കാണ് മോദി റാഫേല്‍ കരാര്‍ നല്‍കിയത്. കരാര്‍ അംബാനിക്ക് കൊടുക്കുന്നതിന് മുമ്പ് പ്രതിരോധമന്ത്രിയോട് പോലും മോദി ചോദിച്ചില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം വേണമെന്നും സ്ത്രീകളില്ലാതെ ഇന്ത്യയില്‍ ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

English summary
In a fresh attack on Prime Minister Narendra Modi, Congress president Rahul Gandhi coined a new slogan–Gali gali me shor hai, Hindustan ka chowkidar chor hai. The Congress chief raised the slogan during a rally in Rajasthan’s Dungarpur. Interestingly, a similar slogan, Gali Gali me shor hai Rajiv Gandhi chor hai, was used against Rahul Gandhi’s father after the Bofors scam in the late 80s’ by the opposition parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X