കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാൽവൻ സംഘർഷം; ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ചൈന

Google Oneindia Malayalam News

ദില്ലി; ലഡാക്കിലെ ഗാൽവാൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൻറെ ദൃശ്യങ്ങൾ പുറത്തുവിട്ട് ചൈന. ചൈനീസ് മാധ്യമമായ ഷെയ്ൻ ഷിവേയിൽ ആണ് വീഡിയോ പുറത്തുവിട്ടത്. സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

Galwanconflict

വീഡിയോ ദൃശ്യങ്ങളിൽ ഇരുരാജ്യങ്ങളിലേയും സൈനികർ വലിയൊരു നദി മുറിച്ചു കടക്കുന്നത് കാണാം. കൊടുംതണുപ്പിൽ നദി മുറിച്ച് കടന്ന് പരസ്പരം പിൻമാറാവ്‍ ആവശ്യപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്.ഇരുവശത്തുനിന്നുമുള്ള സൈനികരെ ഫ്ലാഷ്ലൈറ്റുകളും ബാറ്റണുകളും കൈയിയിലി‌ കരുതിയിട്ടുണ്ട്.

കഴിഞ്ഞ ജൂണിലാണ് ഗാൽവാൻ അതിർത്തിയിൽ ഇരു സൈനികരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ആൾനാശം സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എട്ട് മാസങ്ങൾക്കിപ്പുറമാണ് സംഘർഷത്തിൽ തങ്ങളുടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിച്ചത്. കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബുഹമതികള്‍ നല്‍കി പ്രസിഡന്റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലട്ടറി കമ്മീഷന്‍ ആദരിച്ചതായി പിഎൽഎ ഡെയ്ലി റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം ചൈനയുടെ 30 സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്.

ഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെ

തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍

ഉണ്ണി മുകുന്ദൻ മുതൽ അനുശ്രീ വരെ, സിനിമാ താരങ്ങൾക്ക് പിറകേ ബിജെപി, തിരഞ്ഞെടുപ്പിന് മുൻപ് പ്രമുഖരെത്തുംഉണ്ണി മുകുന്ദൻ മുതൽ അനുശ്രീ വരെ, സിനിമാ താരങ്ങൾക്ക് പിറകേ ബിജെപി, തിരഞ്ഞെടുപ്പിന് മുൻപ് പ്രമുഖരെത്തും

English summary
Galvan conflict; China releases footage of the clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X