കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിക്കേറ്റ സൈനികരെ സന്ദർശിച്ച് മോദി: ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടെന്ന്

Google Oneindia Malayalam News

ദില്ലി: ഗാൽവൻ വാലിയിലെ ഇന്ത്യ- ചൈന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ലേയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.

ഇന്ത്യയിലെ ധീരന്മാരായ സൈനികരെ ലോകം കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണെന്നും ത്യാഗം എന്താണെന്നുമുള്ളതിനെക്കുറിച്ചെല്ലാം ലോകം അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ധീരത രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാണ് തലമുറകളോളം നിങ്ങളുടെ ധീരത ഓർമിക്കുമെന്നും മോദി സൈനികരോട് പറഞ്ഞു. ലോകത്തുള്ള ഒരു ശക്തിക്ക് മുന്നിലും ഇന്ത്യ കീഴടങ്ങില്ലെന്നും മോദി കൂട്ടിച്ചേർത്തു.

 narendra-modi-in-hosp

 കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: പ്രതികൾക്ക് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് കർശന നിർദേശം!! കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: പ്രതികൾക്ക് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് കർശന നിർദേശം!!

ഞാൻ ഇവിടെയെത്തിയത് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. നിങ്ങളെ കാണുന്നതും സംസാരിക്കുന്നതിനും വേണ്ടിയാണ്. വലിയ ഊർജ്ജവും കൊണ്ടാണ് ഇവിടെ നിന്ന് ഞാൻ മടങ്ങുന്നത്. ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കും. ഒരു ലോക ശക്തിക്ക് മുമ്പിലും ഇന്ത്യ തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെപ്പോലെയുള്ള ധീരയോദ്ധാക്കൾ ഉള്ളതുകൊണ്ടാണ് എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നത്. നിങ്ങളെ ആദരിക്കുന്നതിനൊപ്പം തന്നെ ധീരരായ നിങ്ങൾക്ക് ജന്മം നൽകിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

ഗാൽവൻ വാലിയിൽ ഇന്ത്യൻ- ചൈനീസ് സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തുന്നത്. വെള്ളിയാഴ്ച ഹെലികോപ്റ്റർ മാർഗ്ഗം ലഡാക്കിലെത്തിയ മോദി യ്ക്കൊപ്പം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കരേസേനാ മേധാവി എംഎം നരവനെ എന്നിവരും ഉണ്ടായിരുന്നു. സൈനികരുമായി സംവദിച്ച പ്രധാനമന്ത്രിയ്ക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ ലഫ് ജനറല്‍ ഹരീന്ദര്‍ സിങ് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

 കോട്ടയത്ത് രോഗികളുടെ എണ്ണം കൂടുന്നു: ഇന്ന് 14 പുതിയ രോഗികൾ, എട്ട് പേർ വിദേശത്ത് നിന്നെത്തിയത്!! കോട്ടയത്ത് രോഗികളുടെ എണ്ണം കൂടുന്നു: ഇന്ന് 14 പുതിയ രോഗികൾ, എട്ട് പേർ വിദേശത്ത് നിന്നെത്തിയത്!!

എറണാകുളത്ത് 17 പേർക്ക് കൊവിഡ്:ജില്ലയിൽ സ്ഥിതി ഗുരുതരം,ചെല്ലാനത്ത് രോഗം മത്സ്യതൊഴിലാളിയുടെ ഭാര്യക്ക്എറണാകുളത്ത് 17 പേർക്ക് കൊവിഡ്:ജില്ലയിൽ സ്ഥിതി ഗുരുതരം,ചെല്ലാനത്ത് രോഗം മത്സ്യതൊഴിലാളിയുടെ ഭാര്യക്ക്

പേപ്പർ കടുവയോ സർക്കസ് കടുവയോ? ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് കമൽനാഥ്,മോദിക്കും ചൌഹാനും ഇരുട്ടടി!പേപ്പർ കടുവയോ സർക്കസ് കടുവയോ? ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് കമൽനാഥ്,മോദിക്കും ചൌഹാനും ഇരുട്ടടി!

English summary
Galwan Valley : PM Narendra Modi visits recovering jawans injured in clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X