Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്..... ദില്ലി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

Recommended Video

cmsvideo
    അമിത് ഷായുടെ നീക്കങ്ങള്‍ നിർണ്ണായകം | Oneindia Malayalam

    ദില്ലി: ഇന്ത്യയുടെയും എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേരുമെന്ന് ഉറപ്പാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ വഹിക്കുന്ന സ്ഥാനങ്ങളൊക്കെ രാജിവെക്കാനാണ് ഗംഭീര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. വിജയസാധ്യതയുള്ള സീറ്റില്‍ തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് സൂചന. ഇതിനിടെ അദ്ദേഹം ദില്ലി രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനവും രാജിവെച്ചിട്ടുണ്ട്.

    ഇത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് പാര്‍ട്ടി പ്രവേശനം നടത്താനുള്ള അദ്ദേഹത്തിന്റെ മുന്നൊരുക്കമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. അതേസമയം നിലവില്‍ ഗംഭീര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകളും അഭിപ്രായ പ്രകടനങ്ങളും ബിജെപിയുടെ രാഷ്ട്രീയത്തിന് അനുകൂലമാണ്. എന്നാല്‍ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ബിജെപിയോ ഗംഭീറോ ഔദ്യോഗികമായും ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

    ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

    ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

    അപ്രതീക്ഷിതമായിട്ടാണ് ഗംഭീര്‍ ദില്ലി രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. പുതിയ തലമുറയ്ക്ക് വഴിമാറുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് രാജി. എന്നാല്‍ ഇത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ് തുടങ്ങാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തലുണ്ട്. ദില്ലിയില്‍ ഗംഭീറിന് ജനപ്രീതി വളരെ കൂടുതലാണെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇവിടെ വലിയ ജനപ്രീതി ഉണ്ടെന്നും മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷം നേടുമെന്നും ബിജെപി വിലയിരുത്തുന്നു.

    അഭിപ്രായ പ്രകടനങ്ങള്‍

    അഭിപ്രായ പ്രകടനങ്ങള്‍

    കഴിഞ്ഞ ദിവസം ഗംഭീര്‍ നടത്തിയ അഭിപ്രായ പ്രകടനം ബിജെപി രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനെതിരെയായിരുന്നു വിമര്‍ശനം. കോഴക്കേസില്‍ ആരോപണവിധേയനായ ഒരാളെ ബിസിസിഐ ചടങ്ങിന് വിളിച്ചതിനെതിരെയായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. എന്നാല്‍ ഇതിന് മുമ്പ് ഗംഭീര്‍ തന്നെ അസ്ഹറുമായി വേദി പങ്കിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എംപിയായ അസ്ഹറുദ്ദീനെ ലക്ഷ്യമിട്ടതില്‍ രാഷ്ട്രീയ നേട്ടം കൂടിയുണ്ട് ഗംഭീറിന്.

    ബിജെപിയുമായി സമാന നിലപാട്

    ബിജെപിയുമായി സമാന നിലപാട്

    ബിജെപിയുടെ ആശയങ്ങളോട് എന്നും ചേര്‍ന്ന് പോകാന്‍ ഗംഭീര്‍ ശ്രമിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ സൈന്യത്തിനെ പിന്തുണച്ചും ദേശീയത ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇതാണ് ബിജെപിക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയത്. അതേസമയം ഗംഭീറിന് ബിജെപിയില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന. ബിജെപിയാണ് ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. വരുന്ന ദിവസത്തില്‍ തന്നെ പാര്‍ട്ടി പ്രവേശനം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

    മീനാക്ഷി ലേഖിക്ക് പകരം

    മീനാക്ഷി ലേഖിക്ക് പകരം

    ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. മീനാക്ഷി ലേഖിയുടെ പ്രകടനം പോരെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഗംഭീര്‍ മത്സരിച്ചാല്‍ ഭരണവിരുദ്ധ വികാരം മറികടക്കാനും ബിജെപിക്ക് സാധിക്കും. അതേസമയം മീനാക്ഷി ലേഖിയെ കുറിച്ച് ആര്‍എസ്എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ മതിപ്പില്ല. അതുകൊണ്ടാണ് ഇവരെ മാറ്റുന്നത്.

    അമിത് ഷായുടെ നീക്കങ്ങള്‍

    അമിത് ഷായുടെ നീക്കങ്ങള്‍

    ഇത്തവണ പുതുമുഖങ്ങളായി സെലിബ്രിറ്റികളെ ഇറക്കാനുള്ള തന്ത്രം അമിത് ഷായുടേതാണ്. അദ്ദേഹം മാധൂരി ദീക്ഷിത് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഗംഭീറുമായി രഹസ്യ സംഭാഷണങ്ങള്‍ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. സിനിമാ താരങ്ങളടക്കമുള്ളവര്‍ വൈകാതെ തന്നെ ബിജെപിയില്‍ എത്തുമെന്നാണ് സൂചന. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരേഷ് റാവല്‍, കിരണ്‍ കേര്‍ എന്നീ താരങ്ങള്‍ ബിജെപിയുടെ താരങ്ങളായിരുന്നു.

    ധോണിയും വരുമോ?

    ധോണിയും വരുമോ?

    ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് മറ്റൊരു പ്രമുഖനെന്നാണ് സൂചന. അതേസമയം അടുത്ത ലോകകപ്പിന് മുമ്പ് ധോണി വിരമിച്ചാല്‍ മാത്രമേ അതിന് സാധ്യതയുള്ളൂ. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നടക്കുന്നതിനാല്‍ അതിന് സാധ്യതയുണ്ട്. ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ വലിയ സഖ്യം ഉണ്ടാവുന്നതിനാല്‍ അവിടെ ധോണി മത്സരിച്ചാല്‍ മത്സരഫലം തന്നെ മാറി മറിയും. ഇന്ത്യയിലൊന്നാകെ സ്വാധീനം ഉള്ള ക്രിക്കറ്റ് താരമാണ് ധോണി.

    ഫലം മാറി മറിയും

    ഫലം മാറി മറിയും

    മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ബിജെപിക്ക് 2019 ഗ്ലാമര്‍ പോരാട്ടമായി മാറും. ധോണിയെ ഏത് സംസ്ഥാനത്ത് നിര്‍ത്തിയാലും വിജയിക്കുമെന്നാണ് സൂചന. ധോണി കൂടെയുണ്ടായാല്‍ അത് ഭരണവിരുദ്ധ വികാരം മറികടക്കാനും ബിജെപിയെ സഹായിക്കും. പ്രധാനമായും യുവാക്കളുടെ വോട്ടുകള്‍ വലിയ രീതിയില്‍ ലഭിക്കുകയും ചെയ്യും. ഇതാണ് ബിജെപി ലക്ഷ്യമിടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+