കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് വരും പോകും... പക്ഷേ നിങ്ങളെന്നോട് ചെയ്തത്... കെജ്‌രിവാളിനെതിരെ ഗംഭീര്‍!!

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ മികച്ച വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീര്‍. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ അപവാദ പ്രചാരണമാണ് എഎപി നടത്തിയതെന്ന് ഗംഭീര്‍ ആരോപിച്ചു.. എഎപി സ്ഥാനാര്‍ത്ഥിക്കെതിരെ വിദ്വേഷ പ്രചാരണം ഗംഭീര്‍ നടത്തിയെന്നായിരുന്നു ആരോപണം. ലഘുലേഖ വരെ വിതരണം ചെയ്‌തെന്നും കെജ്രിവാള്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

1

കെജ്രിവാളിനെ കുറിച്ച് പറയാന്‍ ഞാനില്ല. ഒരു സീറ്റ് ജയിക്കാനായി ഇത്രയധികം മോശമായ ഒരു ആരോപണം അദ്ദേഹം ഉന്നയിക്കുമെന്ന് തോന്നിയിരുന്നില്ല. ഒരു തിരഞ്ഞെടുപ്പ് തോറ്റാല്‍ നിങ്ങള്‍ക്ക് അതിനെ മറികടന്ന് മുന്നോട്ട് പോകാം. എന്നാല്‍ സ്വബോധം നഷ്ടപ്പെട്ടാല്‍ ഒരാള്‍ക്ക് എങ്ങനെയാണ് മുന്നോട്ട് പോകാനാവുകയെന്നും ഗംഭീര്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍ നിങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെടുമെന്നും ഗംഭീര്‍ പറഞ്ഞു.

ദില്ലിയില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും മാധ്യമങ്ങളെ കാണുമ്പോഴാണ് ഗംഭീര്‍ എഎപിക്കെതിരെ തുറന്നടിച്ചത്. ബിജെപി പോസിറ്റീവായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, മോദി പ്രഭാവം ഗുണം ചെയ്‌തെന്നും ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. മൂന്ന് തവണ മുഖ്യമന്ത്രിയായ ഒരാളെ നേരിടുമ്പോള്‍ തനിക്ക് ഭയമുണ്ടായിരുന്നെന്നും തിവാരി പറഞ്ഞു.

പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ രമേശ് ബുദുരിയെ കൈവിടുമെന്ന ഭയം കൊണ്ട് ദക്ഷിണ ദില്ലിയില്‍ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ദില്ലിയിലെ വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് വിജയിച്ച എംപിമാര്‍ പറഞ്ഞു. എഎപിയെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ വെറുത്ത് കഴിഞ്ഞെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!

English summary
gambhir takes a dig at arvind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X