നടന്‍ ഷാമിന് ജാമ്യം; കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് പങ്ക്, പോലീസിന് വിവരം നല്‍കിയതും നടന്‍
ചെന്നൈ: നുങ്കംബാക്കത്തെ ഫ്‌ളാറ്റില്‍ ചൂതാട്ടം നടത്തിയ കേസില്‍ അറസ്റ്റിലായ തമിഴ് നടന്‍ ഷാമിനും സംഘത്തിനും ജാമ്യം. നടനോടൊപ്പം അറസ്റ്റിലായവരില്‍ വ്യവസായികളും സിനിമാ നിര്‍മാതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂതാട്ടത്തില്‍ പണം നഷ്ടമായ ഒരു നടനാണ് ചൂതാട്ടം നടക്കുന്ന കാര്യം പോലീസിനെ അറിയിച്ചതത്രെ. ഫ്‌ളാറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും ചൂതാട്ട ടോക്കണുകളും കാര്‍ഡുകളും കണ്ടെടുത്തു. സംഭവത്തില്‍ തമിഴ് സിനിമയിലെ ഒട്ടേറെ പ്രമുഖരായ നടന്‍മാര്‍ക്ക് ബന്ധമുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രധാന വേഷമിട്ട നടന്‍ ഷാം. തമിഴ് സിനിമയിലെ പ്രമുഖര്‍ക്ക് ചൂതാട്ടവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ലോക്ക്ഡൗണ്‍ കാലത്ത് ഷാമിന്റെ ഫ്‌ളാറ്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരുപാട് പേര്‍ എത്താറുണ്ടത്രെ. തമിഴ് സിനിമയിലെ പ്രമുഖനായ നടന് ചൂതാട്ടത്തിലൂടെ വന്‍ തുക നഷ്ടമായി എന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ എങ്ങനെയാണ് പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ടത് എന്ന് അന്വേഷിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Recommended Video
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായ ബിരുദ വിദ്യാര്‍ഥി കഴിഞ്ഞദിവസം ചെന്നൈയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ 20000 രൂപയാണ് നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്നാണ് ചൂതാട്ടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് തുടക്കമിട്ടതും ഷാമും സംഘവും അറസ്റ്റിലായതും.
മോഡല്‍ കൂടിയായ ഷംസുദ്ദീന്‍ ഇബ്രാഹീം എന്ന ഷാം 2001ലെ 12ബി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് ഒട്ടേറെ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു.












Click it and Unblock the Notifications