കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകനാകാന്‍ അമിതാഭ് ബച്ചനും ആഗ്രഹം; കൂടെ മഹാത്മ ഗാന്ധിയും!

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: ലക്‌നൗവിലെ അധ്യാപന ജോലിയിലെ അപേക്ഷ കണ്ടവര്‍ ഞെട്ടി. അപേക്ഷ അയച്ചവരില്‍ മഹാത്മാഗാന്ധിയും അമിതാഭ് ബച്ചനും വരെ. ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുറത്ത് വിട്ട മെറിറ്റ് ലിസ്റ്റില്‍ 94 ശതമാനം നേടി ഒന്നാമത് എത്തിയത് മഹാത്മാഗാന്ധിയാണ്.

അമിതാഭ് ബച്ചനെതിരെയുള്ള പനാമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിഅമിതാഭ് ബച്ചനെതിരെയുള്ള പനാമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി

ഓണ്‍ലൈന്‍ വഴി ക്ഷണിക്കപ്പെട്ടിരുന്ന അപേക്ഷകരില്‍ ആരോ തമാശയായി ഒപ്പിച്ച പണിയായിരുന്നു ഇത് എങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഈക്കാര്യം കൈകാര്യം ചെയ്യുന്ന കമ്മറ്റി തീരുമാനിക്കുകയായിരുന്നു. മഹാത്മാഗാന്ധിക്ക് തൊട്ട് പിന്നില്‍ അര്‍ഷാദ് എന്ന് പേരുള്ള ഒരു സ്ത്രീയാണ് എത്തിയത്.

Amitabh Bachchan

പ്രമുഖരുടെ പേരുകളുമായി പതിനഞ്ചിലധികം വ്യാജ അപേക്ഷകളാണ് വന്നത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് പട്ടിക കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്ത് വിട്ടത്. അസിസ്റ്റന്റ് ടീച്ചര്‍ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത ബേസിക് ടീച്ചിംഗ് സര്‍ട്ടിഫിക്കറ്റാണ്.

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസോ? അന്ന് കവി ഒഎന്‍വി കുറുപ്പ് പറഞ്ഞത്...ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസോ? അന്ന് കവി ഒഎന്‍വി കുറുപ്പ് പറഞ്ഞത്...

ലക്‌നൗവിലെ 33 പോസ്റ്റുകള്‍ക്ക് 800 അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇവരിലായിരുന്നു ഗാന്ധിയും ബച്ചനും ഉണ്ടായത്. മെറിറ്റില്‍ തെറ്റിധാരണ ഉണ്ടാക്കാനും ഉദ്യോഗസ്ഥരെ കളിപ്പിക്കാനും ആരോ കാട്ടിയ തമാശയായിരുന്നു ഇത്. എങ്കിലും വന്ന അപേക്ഷയെല്ലാം കൂട്ടിചേര്‍ത്ത് മെറിറ്റ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു അധികൃതര്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
From Mahatma Gandhi to Amitabh Bachchan, it's a long list of applicants hoping to get jobs as assistant teachers in Lucknow's government schools. Mahatma Gandhi, in fact, is the merit list topper with 94% marks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X