കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു... ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്‍ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ പുന:പ്പരിശോധനാ യോഗത്തിലാണ് ഈ സുരക്ഷ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതോടെ ഉന്നത തലത്തിലുള്ള നേതാക്കള്‍ക്ക് ലഭിക്കുന്ന സുരക്ഷ ഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഇനി ലഭിക്കില്ല. ഇവര്‍ക്ക് ഇനി സെഡ് പ്ലസ് സുരക്ഷയാണ് ഒരുങ്ങുന്നത്. ഇത് സാധാരണ മുഖ്യമന്ത്രിമാര്‍ക്കൊക്കെ നല്‍കുന്ന തരത്തിലുള്ള സുരക്ഷയാണ്.

1

അതേസമയം സിആര്‍പിഎഫിന്റെ നേതൃത്വത്തിലാണ് ഇനി ഗാന്ധി കുടുംബത്തിന് സുരക്ഷയൊരുക്കുക. എന്നാല്‍ രാഹുലിനെയോ ഗാന്ധി കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തെയോ സുരക്ഷ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിട്ടില്ല. സെഡ് പ്ലസ് സുരക്ഷയില്‍ ഗാന്ധി കുടുംബത്തിന് 100 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടാവും. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളുണ്ടോ എന്ന് വിലയിരുത്തിയ ശേഷമാണ് സുരക്ഷയൊരുക്കുക

സമീപകാലത്ത് ഗാന്ധി കുടുംബത്തിന് വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരക്ഷാ യോഗം വിലയിരുത്തി. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും സുരക്ഷ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. മന്‍മോഹന്റെ സുരക്ഷയും എസ്പിജിയില്‍ നിന്ന് സെഡ് പ്ലസിലേക്കാണ് മാറ്റിയത്. എസ്പിജി പ്രധാനമന്ത്രിക്കും അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും അടക്കമുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നവരാണ്. ഇത് ഓരോ കാലയളവിലും പുന:പ്പരിശോധിക്കേണ്ടതുണ്ട്.

അതേസമയം കോണ്‍ഗ്രസ് ഈ വിഷയം നേരത്തെ തന്നെ ചര്‍ച്ചയാക്കിയിരുന്നു. സര്‍ക്കാര്‍ ഗാന്ധി കുടുംബത്തിന് നേരെയുള്ള പ്രതികാര നടപടികള്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്നുണ്ടായിരുന്ന യാതൊരു പ്രശ്‌നങ്ങളും ഗാന്ധി കുടുംബം ഇപ്പോള്‍ നേരിടുന്നില്ലെന്നാണ് സുരക്ഷാ സംഘത്തിന്റെ വിലയിരുത്തല്‍.

 ഒരു കൈ കൊണ്ട് ആരും ക്ലാപ്പ് ചെയ്യില്ല... അഭിഭാഷക പോലീസ് സംഘര്‍ഷത്തില്‍ ഇടപെട്ട് സുപ്രീം കോടതി ഒരു കൈ കൊണ്ട് ആരും ക്ലാപ്പ് ചെയ്യില്ല... അഭിഭാഷക പോലീസ് സംഘര്‍ഷത്തില്‍ ഇടപെട്ട് സുപ്രീം കോടതി

English summary
gandhi families spg security withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X