കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന് മാത്രമാണ് അതുള്ളത്, മറ്റുള്ളവര്‍ക്ക്.... കോണ്‍ഗ്രസ് നേതാവ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്തുകൊണ്ട് സോണിയാ ഗാന്ധി എത്തി എന്നതിന് മറുപടിയുമായി അധീര്‍ രഞ്ജന്‍ ചൗധരി. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരു നേതാവിനെ കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോവുക ദുഷ്‌കരമാണെന്ന് അദ്ദേഹം പറയുന്നു. ഗാന്ധി കുടുംബത്തിനാണ് ബ്രാന്‍ഡ് മൂല്യമുള്ളത്. അവരാണ് പാര്‍ട്ടിയുടെ മുഖമെന്നും ചൗധരി പറഞ്ഞു.

1

പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമാകുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസ് വളര്‍ച്ച കൈവരിക്കൂ. പ്രാദേശിക പാര്‍ട്ടികള്‍ കൃത്യമായ പ്രത്യശാസ്ത്രമില്ല. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നു. രാജ്യം മുഴുവന്‍ സ്വാധീനമുള്ള കോണ്‍ഗ്രസിനെ പോലെ പ്രത്യയശാസ്ത്രമുള്ള ശക്തമായ പാര്‍ട്ടിക്ക് മാത്രമേ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ സാധിക്കൂ.

പ്രാദേശിക പാര്‍ട്ടികള്‍ പ്പോഴുള്ള അതേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ സാധ്യതകള്‍ ഇല്ലാതാവും. ഇതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും മാറും. അപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ ഭാവി വളരെ ശോഭനീയമാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ ജനപിന്തുണ ഇപ്പോഴില്ല. അതുകൊണ്ട് അവര്‍ക്ക് മുന്നേറുന്നതിന് പരിധിയുണ്ടെന്നും അധീര്‍ ചൗധരി പറഞ്ഞു.

സോണിയ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തിരിച്ചുവന്നത്. പാര്‍ട്ടിയെ പല പ്രതിസന്ധി ഘട്ടങ്ങളിലും രക്ഷപ്പെടുത്തിയിട്ടുണ്ട് സോണിയ. 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത് അതിന്റെ ഉദാഹരണമാണ്. അതേസമയം പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് വലിയ ബ്രാന്‍ഡ് മൂല്യമുണ്ട്. ബിജെപിയില്‍ നരേന്ദ്ര മോദിയും അമിത് ഷായുമില്ലാതെ കാര്യങ്ങള്‍ നടക്കില്ല. അതുപോലെയാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ നുണയന്‍മാരാണ്, അവരെ സൂക്ഷിക്കണം... ബിജെപിക്കെതിരെ അഖിലേഷ്!!നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ നുണയന്‍മാരാണ്, അവരെ സൂക്ഷിക്കണം... ബിജെപിക്കെതിരെ അഖിലേഷ്!!

English summary
gandhi family have brand equity says adhir chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X