കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ പ്രചാരണത്തിന് പ്രിയങ്കയെത്തില്ല.... ഗാന്ധി കുടുംബത്തില്‍ നിന്ന് രാഹുല്‍ മാത്രം

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഗാന്ധി കുടുംബം വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചന. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് എല്ലാ വിധ പിന്തുണയും നല്‍കിയുള്ള പുതിയ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. സര്‍വസന്നാഹങ്ങളുമായി കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വന്‍ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് തന്ത്രങ്ങള്‍ മാറ്റുന്നത്.

അതേസമയം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വളരെ ചുരുങ്ങിയ രീതിയിലാണ് ഗാന്ധി കുടുംബം പ്രചാരണം നടത്തിയത്. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി മാത്രമാണ് പ്രചാരണത്തിന് എത്തിയത്. എന്നാല്‍ മുഴുനീള പ്രചാരണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു.

ഗാന്ധി കുടുംബം പ്രതിരോധത്തില്‍

ഗാന്ധി കുടുംബം പ്രതിരോധത്തില്‍

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചിരുന്നത് ഗാന്ധി കുടുംബമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ ഗാന്ധി കുടുംബത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പ്രചാരണങ്ങള്‍ നടത്തുന്ന സ്ഥലത്തെല്ലാം കോണ്‍ഗ്രസ് തോല്‍ക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പതിയെ പ്രചാരണത്തിനിറങ്ങുന്നത് കുറയ്ക്കുകയാണ് ഗാന്ധി കുടുംബം. പേരിന് മാത്രമാവും പ്രചാരണം നടക്കുക.

സംസ്ഥാന നേതൃത്വത്തിന് ശക്തിപകരും

സംസ്ഥാന നേതൃത്വത്തിന് ശക്തിപകരും

ഓരോ സംസ്ഥാനത്തെയും പ്രാദേശിക വിഷയങ്ങള്‍ അവിടെയുള്ള നേതൃത്വം തന്നെ ഏറ്റെടുക്കുമ്പോള്‍ മാത്രമേ വിശ്വാസ്യത നേടാനാവൂ എന്നാണ് സോണിയയുടെ വിലയിരുത്തല്‍. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയ്ക്ക് കാര്യങ്ങള്‍ വിട്ടു കൊടുത്തപ്പോള്‍ വലിയ നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. അതുപോലെ ഝാര്‍ഖണ്ഡിലും കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുകയാണ്. തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളാണ് കോണ്‍ഗ്രസ് ഇവിടെ പ്രചാരണ വിഷയമാക്കുന്നത്.

വ്യത്യസ്ത വിഭാഗം

വ്യത്യസ്ത വിഭാഗം

ഹരിയാനയില്‍ ജാട്ടുകളുടെ വോട്ടാണ് ഹൂഡയെ രക്ഷിച്ചത്. ഝാര്‍ഖണ്ഡില്‍ ഇത് ആദിവാസി വോട്ടായി മാറും. ഗാന്ധി കുടുംബം വിട്ടുനിന്നാല്‍ നല്ലൊരു വിഭാഗം ആദിവാസി വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. ഒപ്പം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍ജെഡി തുടങ്ങിയവര്‍ വരുന്നതോടെ കോണ്‍ഗ്രസിന് നല്ല പുരോഗതി സംസ്ഥാനത്തുണ്ടാവുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപി നേരത്തെ തന്നെ പ്രചാരണം ശക്തമാക്കിയ സംസ്ഥാനത്ത് അടിത്തട്ട് മുതലുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നല്ലൊരു വിഭാഗം വോട്ടുബാങ്കിനെ സ്വാധീനിക്കുന്നത് ആദിവാസികളാണ്.

പ്രിയങ്ക പ്രചാരണത്തിനില്ല

പ്രിയങ്ക പ്രചാരണത്തിനില്ല

ഝാര്‍ഖണ്ഡില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രിയങ്ക നിരസിക്കുകയായിരുന്നു. സമാന സാഹചര്യം ഹരിയാനയിലും മഹാരാഷ്ട്രയിലും ഉണ്ടായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് വിട്ട് പ്രചാരണത്തിനിറങ്ങാന്‍ താല്‍പര്യമില്ലെന്ന് പ്രിയങ്ക പറയുന്നു. എന്നാല്‍ പ്രിയങ്ക വോട്ടര്‍മാര്‍ക്കിടയില്‍ തീപ്പൊരി നേതാവാണെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. പക്ഷേ താന്‍ ഇതുവരെ പ്രചാരണം നടത്തിയ സ്ഥലങ്ങളില്‍ പാര്‍ട്ടി വിജയിച്ചിട്ടില്ലെന്ന പ്രതിച്ഛായ പ്രിയങ്കക്കുണ്ട്. അതുകൊണ്ടാണ് പിന്‍മാറ്റം.

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ ഇവര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ ഇവര്‍

മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ്, ജോതിരാദിത്യ സിന്ധ്യ, ഭൂപേഷ് ബാഗല്‍, അശോക് ഗെലോട്ട് എന്നിവരാണ് പ്രധാന സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍. അതേസമയം സോണിയാ ഗാന്ധിയും പട്ടികയിലുണ്ട്. എന്നാല്‍ സോണിയ പ്രചാരണത്തിനെത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. 31 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി അഞ്ച് റാലിയില്‍ താഴെ മാത്രമേ നടത്തൂ എന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടക്കണമെന്നാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.

ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ കാണും... 45 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടെന്ന് ശിവസേനഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ കാണും... 45 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടെന്ന് ശിവസേന

English summary
gandhi family may skip jharkhand election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X