കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ? രാജ്യസഭയില്‍ ബഹളം, കോണ്‍ഗ്രസ് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ ഒഴിവാക്കിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നേരത്തെ എസ്പിജി സുരക്ഷയുണ്ടായിരുന്നത്. കഴിഞ്ഞാഴ്ച ആഭ്യന്തര മന്ത്രാലയം ഇതില്‍ മാറ്റംവരുത്തി. സിആര്‍പിഎഫ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മയാണ് രാജ്യസഭയില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കിമിട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്റെ സുരക്ഷയും കേന്ദ്രം കുറച്ചിട്ടുണ്ട്. യുപിഎ ഭരണത്തില്‍ വാജ്‌പേയിയുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നില്ലെന്നും രാഷ്ട്രീയത്തിന് അതീതമാണ് നേതാക്കളുടെ സുരക്ഷയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. സോണിയാ ഗാന്ധി രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ ഭാര്യയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എസ്പിജിയുടെ രൂപീകരണം

എസ്പിജിയുടെ രൂപീകരണം

1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമാണ് എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിമാരുടെ സുരക്ഷാ സംഘം എന്ന നിലയിലായിരുന്നു ഇത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി അല്ലാതിരുന്ന വേളയില്‍ എസ്പിജി സുരക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വധത്തിന് ശേഷം ഭാര്യ സോണിയ ഗാന്ധിക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ നല്‍കുകയായിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.

സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്

സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്

തമിഴ്പുലികള്‍ ഇല്ലാതായതോടെ ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷയുടെ ആവശ്യമില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇതോടെ ബഹളമായി. തുടര്‍ന്ന് ജെപി നദ്ദ ഇടപെട്ടു. വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലെന്നും സാഹചര്യം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതെന്നും നദ്ദ പറഞ്ഞു.

 ലോക്‌സഭയിലും ബഹളം

ലോക്‌സഭയിലും ബഹളം

ലോക്‌സഭയില്‍ വിഷയം ചൊവ്വാഴ്ച ബഹളത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ആധിര്‍ ചൗധരിയും ഡിഎംകെ നേതാവ് ടിആര്‍ ബാലുവുമാണ് വിഷയം ഉന്നയിച്ചത്. സ്പീക്കറുടെ ഡയസിന് മുമ്പില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു.

 ഇനി സിആര്‍പിഎഫ് സുരക്ഷ

ഇനി സിആര്‍പിഎഫ് സുരക്ഷ

ഗാന്ധി കുടുംബത്തിന്റെ സുരക്ഷയുടെ ഭാഗമായി 1000 അര്‍ധ സൈനികരെ കൂടി അനുവദിക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിആര്‍പിഎഫ് കുറിപ്പ് അയച്ചു.

പ്രതിഷേധത്തിനിടെ...

പ്രതിഷേധത്തിനിടെ...

എസ്പിജി സുരക്ഷ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് നല്‍കുന്ന ഇസഡ് സുരക്ഷയാണ് ഗാന്ധി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സിആര്‍പിഎഫ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേനയാണ് സിആര്‍പിഎഫ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുന്നത്.

 അഞ്ച് വിഐപികള്‍

അഞ്ച് വിഐപികള്‍

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക വാഹനങ്ങള്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുരുശരണ്‍ കൗറിന്റെ സുരക്ഷയും കുറച്ചിട്ടുണ്ട്. അഞ്ച് വിഐപികളും സംസ്ഥാനങ്ങളിലെത്തുമ്പോള്‍ എല്ലാ സഹായവും ലഭ്യമാക്കണമെന്നും സിആര്‍പിഎഫ് കത്തില്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേനമഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന

ഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റിഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റി

English summary
Gandhi family SPG cover withdrawal: Congress gives Suspension of Business Notice in RS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X