കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി.. എംഎൽഎ അനില്‍ ബാജ്‌പേയി ബിജെപിയില്‍ ചേര്‍ന്നു!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ദില്ലിയിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലെ ആപ് എംഎല്‍എയായ അനില്‍ ബാജ്‌പേയി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കുക എന്നത് ബിജെപിക്ക് അത്ര എളുപ്പമല്ല എന്ന അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളിക്ക് തൊട്ട് പിറകേ ആണ് എംഎല്‍എ ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നത്.

ബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷംബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം

14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ദത അറിയിച്ചതായി കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കി. എന്നാല്‍ തന്റെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ല എന്ന ആത്മവിശ്വാസമായിരുന്നു കെജ്രിവാള്‍ പ്രകടിപ്പിച്ചത്.

aap

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ബിജെപി വിലയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ആപ് നേതാവ് മനീഷ് സിസോദിയയും നേരത്തെ ഉന്നയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ നേരത്തെ ബിജെപിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഒരു എംഎല്‍എ ബിജെപിയില്‍ എത്തുന്നത് ആദ്യമായാണ്.

റായ്ബറേലിയിൽ സോണിയാ ഗാന്ധി വിയർക്കും.. എതിരാളി സോണിയയുടെ മുൻ വലംകൈ, ലക്ഷ്യം 5 ലക്ഷം!റായ്ബറേലിയിൽ സോണിയാ ഗാന്ധി വിയർക്കും.. എതിരാളി സോണിയയുടെ മുൻ വലംകൈ, ലക്ഷ്യം 5 ലക്ഷം!

വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗര്‍ എംഎല്‍എ ബിജെപി അംഗത്വം സ്വീകരിച്ചത്. അര്‍ഹതപ്പെട്ട പരിഗണന ലഭിക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്ന് അനില്‍ ബാജ്‌പേയി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിട്ട് ബിജെപിയെന്ന യഥാര്‍ത്ഥ വഴി തിരഞ്ഞെടുത്തത് എന്നും അനില്‍ ബാജ്‌പേയി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു.

English summary
AAP Gandhi Nagar MLA Anil Bajpai joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X