കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏര്‍പ്പാടാക്കിയ ലജ്ജാകരമായ നടപടിയാണ് പഞ്ചാബില്‍ നടന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. നെഹ്‌റു-ഗാന്ധി കുടുബം ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കെകെ ശൈലജസംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കെകെ ശൈലജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വിദ്വേഷ രാഷ്ട്രീയത്തിലാണ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ജെപി നദ്ദ ട്വിറ്ററില്‍ കുറിച്ചു. ''രാഹുൽ ഗാന്ധി സംവിധാനം ചെയ്ത നാടകത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോലം പഞ്ചാബിൽ കത്തിച്ചത് ലജ്ജാകരമാണ്, ഇത് അപ്രതീക്ഷിതമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഒരിക്കലും നെഹ്‌റു-ഗാന്ധി രാജവംശം തയ്യാറാടിയ്യില്ല. 2004-2014 യുപി‌എ വർഷങ്ങളിൽ പ്രധാനമന്ത്രിയുടെ അധികാരം സ്ഥാപനപരമായി ദുർബലമായതോടെ ഇത് വ്യക്തമായതാണ്''- ജെ പി നദ്ദ ട്വീറ്റ് ചെയ്തു.

 jp-nadda-

നിരാശയുടെയും ലജ്ജയില്ലാത്തതിന്റെയും സംയോജനം അപകടകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചും. "മാന്യതയുടെയും ജനാധിപത്യത്തിൻറെയും ശൂന്യമായ വാചാടോപങ്ങൾ, പുത്രന്റെ വിദ്വേഷം, കോപം, നുണകൾ, ആക്രമണം എന്നിവയുടെ രാഷ്ട്രീയത്തിന്റെ തത്സമയ പ്രകടനങ്ങളാൽ പൂർത്തീകരിക്കപ്പെടുന്നു. ഇരട്ടത്താപ്പ് വർദ്ധിക്കുന്നു''-ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തിയിലൂടെ വെറുപ്പുളവാക്കുന്ന ഒരു കക്ഷി ഉണ്ടെങ്കിൽ അത് കോൺഗ്രസാണ്. പട്ടികജാതി / പട്ടികവർഗ്ഗ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾ രാജസ്ഥാനിൽ എക്കാലത്തും വ്യാപകമായി നടക്കുന്നു. രാജസ്ഥാനിലും പഞ്ചാബിലും സ്ത്രീകൾ സുരക്ഷിതരല്ല, അവരുടെ സര്‍ക്കാര്‍ ഭരണത്തിലുള്ള പഞ്ചാബില്‍ മന്ത്രിമാർ സ്കോളർഷിപ്പിലൂടെ അഴിമതി നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Gandhi-Nehru family never ready to honor PM's office: jp Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X