കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയുടെ ഇഷ്ടഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങ് അവസാനിക്കുന്നതിനുള്ള സൂചന നല്‍കുന്ന എബൈഡ് വിത്ത് മീ (എനിക്കൊപ്പം) എന്നു തുടങ്ങുന്ന ഗാനം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനമായിരുന്നു ഇത്. ട്യൂണുകളല്ലാതെ ചടങ്ങില്‍ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും എബൈഡ് വിത്ത് മീ (എനിക്കൊപ്പം) എന്ന ഈ ഗാനമായിരുന്നു. ഒരു നൂറ്റാണ്ടു പഴക്കമുള്ള സൈനിക ഗാനമാണ് ഇത്.

ദല്‍ഹിയിലെ വിജയ് ചൗക്കില്‍, എല്ലാ വര്‍ഷവും ജനുവരി 29നാണ് 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങ് നടത്തി വരുന്നത്. ഈ ചടങ്ങോടെയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഔദ്യോഗികമായി അവസാനിക്കുന്നത്. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി തൊട്ടടുത്തുള്ള ദേശീയ യുദ്ധ സ്മാരകത്തിലേക്ക് നീക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

republic

ഡല്‍ഹി ഇന്ത്യാഗേറ്റില്‍ അഞ്ചു പതിറ്റാണ്ടായി ധീര സൈനികരുടെ നിത്യ സ്മരണക്കായി ഉണ്ടായിരുന്ന കെടാജ്വാലയാണ് (അമര്‍ ജവാന്‍ ജ്യോതി) ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത്. 400 മീറ്റര്‍ അകലെ രണ്ടു വര്‍ഷം മുമ്പ് തുറന്ന ദേശീയ യുദ്ധ സ്മാരകത്തിലെ നിത്യജ്വാലയുമായി അമര്‍ ജവാന്‍ ജ്യോതി സംയോജിപ്പിക്കുകയായിരുന്നു.

ഈ വര്‍ഷം 6 ബാന്‍ഡുകളില്‍നിന്നായി 44 ബ്യൂഗിളുകള്‍, 75 ഡ്രമ്മുകള്‍, 16 ട്രെംപറ്റുകള്‍ എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകള്‍ ചടങ്ങില്‍ വായിക്കും. 'സാരേ ജഹാന്‍ സെ അച്ചാ' എന്ന ഗാനത്തിന്റെ ട്യൂണോടെയാണ് ചടങ്ങിന് സമാപനമാകുക.

റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവം, മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ വധശ്രമത്തിന് കേസ്റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവം, മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ വധശ്രമത്തിന് കേസ്

കൊളോണിയല്‍ ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവമെങ്കിലും ചടങ്ങില്‍ ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങള്‍ക്കും പകരം ഇന്ത്യന്‍ ട്യൂണുകളാണ് ഉപയോഗിക്കുന്നത്. മഹാത്മാഗാന്ധിയുടെ പ്രിയങ്കരമായ 'എബിഡ് വിത്ത് മി', ജീവിതത്തിലും മരണത്തിലും പ്രഭാഷകനോടൊപ്പം നില്‍ക്കാന്‍ ദൈവത്തിനായുള്ള പ്രാര്‍ത്ഥനയാണ്.

ദിലീപിന് കുരുക്ക് മുറുകുന്നു; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിദിലീപിന് കുരുക്ക് മുറുകുന്നു; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് ആണ് ഇത് എഴുതിയത്. 1847-ല്‍ ക്ഷയരോഗം ബാധിച്ചാണ് അദ്ദേഹം മരിച്ചത്. രോഗബാധിതനായി കിടക്കവേയാികരുന്നു എബൈഡ് വിത്ത് മീ എഴുതിയത്. 1950 മുതല്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അവതരിപ്പിച്ച് വരുന്നതാണ് ഹെന്‍ട്രി ഫ്രാന്‍സിസ് ലൈറ്റ് എഴുതിയ ഈ ഗാനം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രതിഷേധം ശക്തമായിട്ടുണ്ട്.

English summary
The Central Government has decided to omit the song 'abide with Me', which marks the end of the 'Beating Retreat' ceremony at the Republic Day Parade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X