കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍ഇസിപിയില്‍ അംഗമാകാന്‍ ഗാന്ധിജിയുടെ ആശയങ്ങളോ എന്‍റെ ബോധ്യങ്ങളോ അനുവദിക്കുന്നില്ല'

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മുഖ്യ ആശങ്കള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിശാല ഏഷ്യന്‍ മേഖലാതല സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (ആര്‍ഇസിപി) നിന്ന് ഇന്ത്യ വിട്ട് നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ബാങ്കോക്കില്‍ നടക്കുന്ന ആര്‍സിഇപി ഉച്ചകോടിയിലായിരുന്നു ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ഇന്ത്യയുടെ തിരുമാനം പ്രധാനമന്ത്രി അറിയിച്ചത്. ഉച്ചകോടിയില്‍ മോദി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

modirecp

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ഇസിപി കരാറിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയ കാലത്ത് നിന്ന് ആഗോള സാമ്പത്തിക, വാണിജ്യ സാഹചര്യങ്ങള്‍ ഏറെ മാറി. ആർ‌സി‌ഇ‌പി കരാറിന്റെ ഇന്നത്തെ രൂപം കരാറിന്‍റെ അടിസ്ഥാന തത്വങ്ങളേയും യഥാര്‍ത്ഥ അന്ത;സത്തയേയോ പരിഗണിക്കുന്നില്ല. ജനതയുടെ ആശങ്കകളും താത്പര്യങ്ങളും പരിഗണിക്കുമ്പോള്‍ തനിക്ക് ഒരു അനുകൂല മറുപടിയല്ല നല്‍കാനുള്ളത്. ഇന്ത്യയിലെ കർഷകർ, വ്യാപാരികൾ, പ്രൊഫഷണലുകൾ, വ്യവസായികള്‍ എന്നിവര്‍ക്കും ഇപ്പോഴത്തെ ഈ തിരുമാനത്തില്‍ പങ്കുണ്ട്. ആര്‍സിഇപിയില്‍ അംഗമാകാന്‍ ഗാന്ധിജിയുടെ ആശയങ്ങളോ എന്‍റെ ബോധ്യങ്ങളോ അനുവദിക്കുന്നില്ല, മോദി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍ഇസിപി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവ് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ പരിഗണിക്കപ്പെട്ടില്ല. വിപണി തുറന്നിടുന്നതിനോട് ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് എന്നാല്‍ രാജ്യതാത്പര്യങ്ങളെ ബലികഴിപ്പിച്ച് കരാറുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി.

ഇതോടെ ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ട് പോകും.പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന. ജപ്പാന്‍, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കുകയാണ് ആര്‍ഇസിപി കരാര്‍ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഫെബ്രുവരിയിലാണ് കരാറിന് അന്തിമ രൂപം നല്‍കും. ജൂണിലാണ് രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചേയ്ക്കുക. ഇന്ത്യയ്ക്ക് പിന്നീട് വേണമെങ്കിലും കരാറിന്‍റെ ഭാഗമാകാമെന്ന് ചൈന വ്യക്തമാക്കി.

കര്‍ണാടക വിമതര്‍ക്ക് എട്ടിന്‍റെ പണി കിട്ടും? വിജയിപ്പിക്കാന്‍ ബിജെപിക്ക് ബാധ്യതിയില്ലെന്ന് മന്ത്രികര്‍ണാടക വിമതര്‍ക്ക് എട്ടിന്‍റെ പണി കിട്ടും? വിജയിപ്പിക്കാന്‍ ബിജെപിക്ക് ബാധ്യതിയില്ലെന്ന് മന്ത്രി

മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!

ഗ്യാസ് ചേംബറായി ദില്ലി, ശ്വാസംമുട്ടി ജനങ്ങൾ, അന്തരീക്ഷ മലിനീകരണം രൂക്ഷം, കടുത്ത നടപടികളുമായി സർക്കാർഗ്യാസ് ചേംബറായി ദില്ലി, ശ്വാസംമുട്ടി ജനങ്ങൾ, അന്തരീക്ഷ മലിനീകരണം രൂക്ഷം, കടുത്ത നടപടികളുമായി സർക്കാർ

English summary
Gandhi's ideas and my convictions do not allow me to join RCEP says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X