കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദത്തിന് വേണ്ടിയുള്ള ലൈംഗികത സ്ത്രീകള്‍ പ്രതിരോധിക്കണം- ഗാന്ധിജി അമേരിക്കന്‍ വനിതയോട് പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രാഷ്ട്രപിതാവാണ് ഗാന്ധിജി. ലോകം അദ്ദേഹത്തെ മഹാത്മ ഗാന്ധി എന്ന് വിളിക്കുന്നു. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് രാഷ്ട്രീയ ചിന്തയില്‍ അദ്ദേഹത്തിന്റെ വിരുദ്ധ ചേരിയില്‍ ആയിരുന്ന സുഭാഷ് ചന്ദ്രബോസ് ആയിരുന്നു.

ഗാന്ധിജിയുടെ ജീവിതം ഇന്ത്യന്‍ ജനതയ്ക്ക് മാത്രമല്ല ലോകത്തിന് മുന്നില്‍ തന്നെയുള്ള ഒരു തുറന്ന പുസ്തകം ആണ്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ അത്രയേറെ പ്രചോദനാത്മകവും ആണ്. ലോകം ഏറ്റവും അധികം വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഒന്ന്.

ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്പ്പാടുകളും തുറന്നെഴുത്തുകളും അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഉണ്ട്. കുറ്റബോധം കൊണ്ട് നീറിയ സന്ദര്‍ഭങ്ങളും അദ്ദേഹം അതില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍, ആ ആത്മകഥയില്‍ പറയാത്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ രാമചന്ദ്ര ഗുഹ തയ്യാറാക്കിയ ജീവചരിത്രത്തില്‍ പറയുന്നത്.

മാര്‍ഗരറ്റ് സാംഗര്‍

മാര്‍ഗരറ്റ് സാംഗര്‍

1935 ല്‍ ആയിരുന്നു അമേരിക്കക്കായിയായ മാര്‍ഗരറ്റ് സാംഗര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അമേരിക്കയിലെ ജനന നിയന്ത്ര ആക്ടിവിസ്റ്റും സെക്‌സ് എജ്യുക്കേറ്ററും ആയിരുന്നു അവര്‍. ആ സന്ദര്‍ശന വേളയില്‍ അവര്‍ ഗാന്ധിജിയേയും കാണുകയുണ്ടായി.

വാര്‍ധയിലെ ആശ്രമത്തില്‍

വാര്‍ധയിലെ ആശ്രമത്തില്‍

മഹാരാഷ്ട്രയിലെ വാര്‍ധ ആശ്രമത്തില്‍ വച്ചായിരുന്നു മാര്‍ഗരറ്റ് സാംഗര്‍ ഗാന്ധിജിയെ കണ്ടത്. 1935 ഡിസംബറില്‍ ആയിരുന്നു ഇത്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഒക്കെ ആയിരുന്നു ഇവരുടെ ചര്‍ച്ചകള്‍. ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി ഇത് സംബന്ധിച്ച കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നു.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രണ്ട് പേരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ വിധിനിര്‍ണയിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് തന്നെ ആയിരിക്കണം എന്നായിരുന്നു രണ്ട് പേരുടേയും കാഴ്ചപ്പാടുകള്‍. എന്നാല്‍ ലൈംഗികതയുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി.

ഗര്‍ഭനിരോധനം

ഗര്‍ഭനിരോധനം

ഗര്‍ഭിണികളാവുക, കുട്ടികളെ പ്രസവിക്കുക... ഇതാണ് സ്ത്രീകളെ എപ്പോഴും കീഴടക്കിയിരുന്ന ഒരു പ്രശ്‌നം. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ അവര്‍ക്ക് വഴികളില്ലായിരുന്നു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് വഴി സ്ത്രീകള്‍ക്ക് ഈ കുരുക്കില്‍ നിന്ന് മോചനം നേടാം എന്നതായിരുന്നു മാര്‍ഗരറ്റ് സാംഗറിന്റെ കാഴ്പ്പാട്. ന്യൂയോര്‍ക്കില്‍ ആദ്യമായി കുടുംബാസൂത്രണ കേന്ദ്ര സ്ഥാപിച്ച ആള്‍ കൂടിയായിരുന്നു സാംഗര്‍.

ആനന്ദത്തിന് വേണ്ടി അരുത്

ആനന്ദത്തിന് വേണ്ടി അരുത്

എന്നാല്‍ ലൈംഗികതയെ സംബന്ധിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട് തികച്ചും വിഭിന്നമായിരുന്നു. ലൈംഗികത എന്നത് കുട്ടികളുണ്ടാകാന്‍ വേണ്ടി മാത്രമുള്ളതാകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആനന്ദത്തിന് വേണ്ടിയുള്ള ലൈംഗികതയില്‍ നിന്ന് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ പിന്തിരിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞതായാണ് പുസ്തകത്തില്‍ പറയുന്നത്.

സ്ത്രീകള്‍ക്കും ഉണ്ട് വികാരങ്ങള്‍

സ്ത്രീകള്‍ക്കും ഉണ്ട് വികാരങ്ങള്‍

വളരെ തന്ത്രപൂര്‍വ്വം ആയിരുന്നു മാര്‍ഗരറ്റ് സാംഗര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. പുരുഷന്‍മാരെ പോലെ തന്നെ വികാരങ്ങള്‍ ഉള്ളവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്‍മാരെ പോലെ തന്നെ ശാരീരിക ബന്ധം ഭാര്യമാരും ആഗ്രഹിക്കും. പ്രണയത്തിലും സന്തോഷത്തിലും ജീവിക്കുന്ന രണ്ട് പേര്‍, കുട്ടികളുണ്ടാകാന്‍ വേണ്ടി മാത്രം രണ്ട് വര്‍ഷത്തിലൊരിക്കല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതി എന്നാണ് താങ്കള്‍ കരുതുന്നത് എന്ന് അവര്‍ ഗാന്ധിജിയോട് ചോദിക്കുകയും ചെയ്തു.

നിലപാടില്‍ ഉറച്ച് ഗാന്ധിജി

നിലപാടില്‍ ഉറച്ച് ഗാന്ധിജി

എന്നാല്‍ തന്റെ നിലപാടുകള്‍ മാറ്റാന്‍ ഗാന്ധിജി തയ്യാറായില്ലത്രെ. ലൈംഗികത എന്നത് ഒരു ആസക്തിയാണ് എന്നതായിരുന്നു ഗാന്ധിജിയുടെ വിലയിരുത്തല്‍. കസ്തൂര്‍ബയുമായുള്ള ലൈംഗികാനന്ദ ജീവിതത്തോട് വിടപറഞ്ഞതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധം ആത്മീയമായി എന്നും ഗാന്ധിജി മറുപടി പറഞ്ഞു

English summary
In a discussion with American birth control activist and sex educator, Margaret Sanger, Gandhiji said that women should 'resist' sex for pleasure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X