Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജി ജനിച്ചത് ഗുജറാത്തില്‍ എവിടെയോ അല്ലേ?

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായിരിക്കും, ലോകത്തെ വിശ്വസനീയമായ നഗരങ്ങളില്‍ ഒന്നായിരിക്കും. പക്ഷേ രാഷ്ട്രപിതാവ് ജനിച്ച സ്ഥലം എവിടെ എന്നറിയില്ലെങ്കില്‍ പോയില്ലേ. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ മുംബൈയില്‍ നടത്തിയ സര്‍വ്വേയില്‍ 60 ശതമാനം വിദ്യാര്‍ഥികളാണ് രാഷ്ട്രപിതാവ് ജനിച്ച സ്ഥലം അറിയില്ലെന്ന് പറഞ്ഞത്.

പ്രമുഖ ദിനപ്പത്രമായ ഡി എന്‍ എയാണ് മഹാത്മജിയുടെ ജന്മദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇത്തരമൊരു ചോദ്യോത്തര പരിപാടി നടത്തിയത്. അറുപത് ശതമാനം പേരും പറഞ്ഞത് അറിയില്ല എന്ന്. പത്തില്‍ നാലുപേര്‍ എന്ന കണക്കിന് വന്നു ശരിയായ മറുപടി - പോര്‍ബന്തര്‍.

gandhiji

ചില കുട്ടികള്‍ മറുപടി പറഞ്ഞത് ഗുജറാത്തില്‍ എവിടെയോ ആണ് ഗാന്ധിജി ജനിച്ചത് എന്നാണ്. മറ്റു ചിലര്‍ പറഞ്ഞു, പോര്‍ബന്തര്‍ എന്ന് കേട്ടിട്ടുപോലും ഇല്ലെന്ന്. ഭാഗ്യം, ഗാന്ധിജിയെ അറിയില്ല എന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ആരും പറഞ്ഞതായി റിപ്പോര്‍ട്ടില്ല.

ഹിസ്റ്ററി പാഠപുസ്തകത്തില്‍ ഇത് പഠിക്കാനുണ്ടായിരുന്നു. എന്നാല്‍ അന്ന് ഞാന്‍ സ്‌കൂളില്‍ പോയിരുന്നില്ല എന്നായിരുന്നു കിംഗ് ജോര്‍ജ്ജ് സ്‌കൂളിലെ എട്ടാം ക്ലാസുകാരി മധുമിതയുടെ മറുപടി. ഗാന്ധിജിയെക്കുറിച്ച് അടിസ്ഥാന കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് അറിയില്ല എന്നത് നിരാശപ്പെടുത്തുന്നു എന്നായിരുന്നു മധുമിതയുടെ പിതാവിന്റെ മറുപടി.

പുസ്തകത്തില്‍ ഇക്കാര്യം പഠിച്ചിട്ടുണ്ട് എങ്കിലും കൃത്യമായ സ്ഥലം ഓര്‍മയില്ല എന്ന് പറഞ്ഞവരും കുറവല്ല. പരീക്ഷയടക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പഠിച്ചെടുത്താല്‍ മതിയല്ലോ എന്നാണ് കുട്ടികള്‍ പലരും കരുതുന്നത്.

ഗുജറാത്തിലെ കത്തിയവാര്‍ പ്രവിശ്യയില്‍പ്പെട്ട പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് മഹാത്മജി എന്ന് പില്‍ക്കാലത്ത് പ്രശസ്തനായ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി ജനിച്ചത്. അച്ഛന്‍ കരം ചന്ദ് ഗാന്ധി, അമ്മ പുത്‌ലി ഭായി. കസ്തൂര്‍ബ ഗാന്ധിയായിരുന്നു ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+