കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി ബ്രിട്ടീഷ് ഡിഗ്രി തിരിച്ചു നല്‍കിയിരുന്നോ? കമല്‍ഹാസന്‍ ഗാന്ധിജിയെ കൂട്ടുപിടിച്ചു!

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ മഹാത്മാ ഗാന്ധിജിയെയും വലിച്ചിഴക്കുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് കമല്‍ഹാസന്‍ വീണ്ടും രംഗത്തെത്തിയത്. ഒന്നിനു വേണ്ടിയും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍ ഗാന്ധിജിയെ കൂട്ടിപിടിച്ചിരിക്കുകയാണ്.

പുരസ്‌കാരം ഒന്നിനുവേണ്ടിയും തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമല്‍ഹാസന്‍പുരസ്‌കാരം ഒന്നിനുവേണ്ടിയും തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമല്‍ഹാസന്‍

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ കമല്‍ഹാസന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെ കൊണ്ട് രാജ്യത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. ബീട്ടിഷുകാര്‍ക്കെതിരെ സമരത്തിനിറങ്ങിയ ഗാന്ധിജി തനിക്ക് കിട്ടിയ ബ്രിട്ടീഷ് നിയമ ഡിഗ്രി തിരിച്ചു നില്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരങ്ങള്‍ നല്‍കിയിട്ട് കാര്യമില്ല

പുരസ്‌കാരങ്ങള്‍ നല്‍കിയിട്ട് കാര്യമില്ല

പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെ കൊണ്ട് യോജിപ്പില്ലെന്നു തന്നെയാണ് കമല്‍ഹാസന്‍ വീണ്ടും വ്യക്തമാക്കിയത്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന് പറഞ്ഞ് പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ നല്‍കിയതിനെ കൊണ്ട് രാജ്യത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗാന്ധിജി സ്വീകരിച്ച നിലപാട്

ഗാന്ധിജി സ്വീകരിച്ച നിലപാട്

ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ നല്‍കിയ നിയമബിരുദം ഗാന്ധിജി തിരിച്ചു നല്‍കിയിട്ടില്ലെന്നും കമല്‍ഹാസന്‍ പറയുന്നു. അതാണ് ശരിയായ വഴിയെങ്കില്‍ ഗാന്ധിജിക്ക് നിയമബിരുദം തിരിച്ചു നല്‍കാമായിരുന്നു. അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനെ കൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുക എന്നും കമല്‍ ചോദിക്കുന്നു.

ആരെയും അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ആരെയും അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല

സര്‍ക്കാരല്ല തനിക്ക് അവാര്‍ഡ് നല്‍കിയത്. ജൂറിയാണ് തനിക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് തിരിച്ചു നല്‍കി അവരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു.

പ്രതിഷേധിക്കേണ്ട മാര്‍ഗം കണ്ടെത്തുക

പ്രതിഷേധിക്കേണ്ട മാര്‍ഗം കണ്ടെത്തുക

രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരികയാണെങ്കില്‍ അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. അവാര്‍ഡുകളെ ഞാന്‍ ബഹുമാനിക്കുന്നു, അക്രമത്തിനെതിരെ പ്രതിഷേധിക്കേണ്ട മാര്‍ഗം ഇതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം കഴിക്കുന്നത്

ഭക്ഷണം കഴിക്കുന്നത്

ബീഫ് വിഷയത്തിലും കമല്‍ അഭിപ്രായ പ്രകടനം നടത്തി. ഭക്ഷണ സ്വാതന്ത്ര്യം വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
actor Kamal Haasan today wondered if such acts would achieve anything as he invoked Mahatma Gandhi saying even he did not give back his Law degree to protest against the Britishers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X