ഗണപതിയുടെ ഭാര്യ പിറന്നു! അലിഗഢില്‍ പെണ്‍കുഞ്ഞിനെക്കാണാന്‍ ഭക്തജനത്തിരക്ക്
അലിഗഢ്: തുമ്പിക്കൈയ്യുമായി പിറന്ന പെണ്‍കുഞ്ഞിനെ ഗണപതിയുടെ ഭാര്യയായി ആരാധിയ്ക്കുന്നു. അലിഗഢിലാണ് തുമ്പിക്കൈയ്ക്ക് സമാനമായ വളര്‍ച്ചയുമായി പെണ്‍കുഞ്ഞ് പിറന്നത്. ഈ കുഞ്ഞ് ഗണപതിയുടെ പത്‌നിയാണെന്ന് വിശ്വസിച്ച് ഒട്ടേറെപ്പേരാണ് കാണനെത്തുന്നത്.
കോത്തി ലങ്ക് റാം എന്ന ഗ്രാമത്തിലെ ഓം പ്രകാശിനും സര്‍വേഷിനും പിറന്ന ജനിതക വൈകല്യമുള്ള കുഞ്ഞിനെയാണ് നാട്ടുകാര്‍ ദൈവമായി ആരാധിയ്ക്കുന്നത്. ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണിത്. കുട്ടിയുടെ മുഖത്ത് രണ്ട് കണ്ണുകള്‍ക്കും ഇടയില്‍ മൂക്ക് തുമ്പിക്കൈയ്ക്ക് സമാനമായി വളര്‍ന്നിരിയ്ക്കുകയാണ്. വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.

പോഷകാഹാരക്കുറവ് മലിനീകരണം എന്നിവയാല്‍ സംഭവിച്ച ജനിതക വൈകല്യമാണ് കുട്ടിയ്ക്കുള്ളതെന്നും ശസ്ത്രക്രിയയിലൂടെ അത് പരിഹരിയ്ക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കുന്നത്. മുമ്പ് തുമ്പിക്കൈയ്യുമായി പിറന്ന ആണ്‍കുഞ്ഞും വാര്‍ത്തകളില്‍ ഇടം നേടിയതായും പിന്നീട് മരിച്ചതായും ജീവന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജയന്ത് ശര്‍മ്മ പറയുന്നു.
തങ്ങളുടെ ഭാഗ്യമാണ് മകളെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. ദിവസേന നൂറു കണക്കിന് സന്ദര്‍ശകരാണ് ഇവരുടെ വീട്ടില്‍ എത്തുന്നത്. പണം നേര്‍ച്ചയായി നല്‍കുകയും കുഞ്ഞിനെ വണങ്ങുകയും ചെയ്യുന്നുണ്ട്. ഗണപതിയുടെ പത്‌നിയാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ പുരാണത്തില്‍ ഗണപതി വിവാഹിതനാണെന്ന് പരാമര്‍ശിയ്ക്കുന്നില്ലെന്നാണ് വിശ്വാസം.












Click it and Unblock the Notifications