കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഗണേശ വിഗ്രഹം നീക്കില്ല; തൽസ്ഥിതി തുടരാൻ കോടതി
ഡൽഹി; കുത്തബ് മിനാറിന്റെ സമുച്ചയത്തിൽ നിന്ന് ഗണേശ വി ഗ്രഹം നീക്കരുതെന്നും സ്ഥലത്ത് തൽസ്ഥിതി തുടരണമെന്നും ഡൽഹി കോടതി. സ്ഥലത്തെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ തടയണമെന്ന ആവശ്യവുമായി നിരവധി ഹർജികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവ കാണാതിരിക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. രണ്ട് ഗണേശ വിഗ്രഹങ്ങൾ തിരിച്ചെടുക്കാൻ ദേശീയ സ്മാരക അതോറിറ്റി (എൻഎംഎ) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഗണേശ വിഗ്രഹം നീക്കം ചെയ്യുന്നതിൽ നിന്ന് എഎസ്‌ഐയെ വിലക്കണമെന്നും. ഇവിടെ തന്നെ മാന്യമായ സ്ഥലത്ത് വിഗ്രഹം ബഹുമാനത്തോടെ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ആൾദൈവം ഋഷഭ് ദേവ് എന്നയാളും അപ്പീൽ സമർപ്പിച്ചിരുന്നു. പരാതിക്കാരന്റെ ആശങ്ക കാണാതെ പോകാനാവില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അഡീഷണൽ ജില്ലാ ജഡ്ജി നിഖിൽ ചോപ്ര സാകേത് പറഞ്ഞു. അപേക്ഷയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള വാദം കൂടി കേൾക്കുമ്പോൾ അടുത്ത വാദം കേൾക്കൽ തീയതി വരെ തൽസ്ഥിതി തുടരാനും കോടതി ആവശ്യപ്പെട്ടു.

വിഗ്രഹം നീക്കം ചെയ്ത് ദേശീയ മ്യൂസിയത്തിലോ മറ്റെവിടെയെങ്കിലുമോ സ്ഥാപിക്കുന്നതിൽ നിന്ന് എഎസ്‌ഐയെ വിലക്കണമെന്ന് അഭിഭാഷകനായ ഹരി ശങ്കർ ജെയിൻ സമർപ്പിച്ച സ്യൂട്ടിലും പറയുന്നുണ്ട്. കോടിക്കണക്കിന് വരുന്ന ഹിന്ദു വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തരുതെന്നും ഇതൊരു ദേശീയ നാണക്കേടിലേക്ക് ഇന്ത്യയെ നയിക്കുമെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു. ഹിന്ദുക്കളുടെ മതവികാരം കണക്കിലെടുത്ത് എല്ലാ ദേവതകളെയും വിഗ്രഹങ്ങളെയും ബഹുമാനത്തോടെ പരിപാലിക്കേണ്ടത് എഎസ്‌ഐ ഡയറക്ടറുടെ കടമയാണെന്നും ഹരി ശങ്കർ ചൂണ്ടിക്കാണിക്കുന്നു. എൻഎംഐ ചെയർമാൻ നിർദ്ദേശിച്ച പ്രകാരം ഗണേശ വിഗ്രഹം സ്ഥലത്തിന് പുറത്ത് കടത്താൻ എഎസ്ഐക്ക് അധികാരമില്ലെന്നും സ്യൂട്ടിൽ പറയുന്നു.
Recommended Video
ഉൾട്ട ഗണേഷ്, ഗണേശൻ ഇൻ കേജ് എന്ന രണ്ട് വി ഗ്രഹങ്ങളാണ് 1993-ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കുത്തബ് മിനാറിന്റെ സമുച്ചയത്തിലുള്ളത്. ഇതിനെ ചൊല്ലി നിരവധി കാലമായി തർക്കം നിലനിൽക്കുന്നു. അതേ സമയം കുത്തബ് മിനാർ എന്നത് ഒരു വിഷ്ണു സ്തംഭം ആണെന്ന് വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തപ്പോൾ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ചാണ് കുത്തബ് മിനാർ നിർമ്മിച്ചതെന്നും ഹൈന്ദവ സമൂഹത്തെ കളിയാക്കാൻ വേണ്ടി മാത്രമാണ് നിലവിലെ സ്തൂപം നിർമ്മിച്ചതെന്നും ബൻസാൽ പറഞ്ഞു.












Click it and Unblock the Notifications