കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം തകര്‍ക്കാന്‍ കഴിഞ്ഞില്ല; പിഴുതെടുത്ത് മോഷ്ടാക്കള്‍ 30 ലക്ഷവുമായി കടന്നു കളഞ്ഞു

Google Oneindia Malayalam News

സാത്‌ന: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ എസ്ബിഐ എടിഎം തകര്‍ക്കാന്‍ കഴിയാതെ വന്ന മോഷ്ടാക്കള്‍ അത് വേരോടെ പിഴുതെടുത്ത് 29.55 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.47 നും 2.08 നും ഇടയില്‍ ജില്ലയിലെ അമര്‍പതന്‍ പട്ടണത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തുള്ള കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നുള്ള ഫൂട്ടേജ് മാത്രമാണ് പോലീസിന് കേസില്‍ ലഭിച്ച ഏക തുമ്പ്.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; ഹാര്‍വാര്‍ഡും ലോകബാങ്കുമായി ചേര്‍ന്ന് പഠനം നടത്താൻ ദില്ലി സർക്കാർസ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; ഹാര്‍വാര്‍ഡും ലോകബാങ്കുമായി ചേര്‍ന്ന് പഠനം നടത്താൻ ദില്ലി സർക്കാർ

എടിഎമ്മിനെ ഒരു ബൊലേറോ കാറുമായി ബന്ധിപ്പിച്ച് വലിച്ച് കൊണ്ടു പോകുന്നതായി ഫൂട്ടേജില്‍ കാണാം. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ പ്രതികള്‍ സ്പ്രേ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 1.47 വരെ യന്ത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനുശേഷം പ്രവര്‍ത്തനം നിര്‍ത്തി. എടിഎം വലിച്ച് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുലര്‍ച്ചെ 1.56ന് ആണ്. പുലര്‍ച്ചെ 2.08 നാണ് കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ ലഭിച്ചത്. എടിഎമ്മിനകത്ത് 29.55 ലക്ഷം രൂപയുണ്ടായിരുന്നു. കൗണ്ടറിനകത്തെ ഫൂട്ടേജുകളോ വീഡിയോകളോ ഇല്ലാത്തതിനാല്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ അറിയില്ലെന്നും അമര്‍പതന്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്, ആര്‍പി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

 atmrobbery

കുറച്ച് അകലെയുള്ള മറ്റൊരു കടയിലെ ഗാര്‍ഡാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഉടമയെ അറിയിക്കുന്നത്. കടയുടമ 100ല്‍ വിളിച്ച് പരാതിപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. എടിഎം മെഷീന്‍ മുഴുവനായും പിഴുതെടുത്ത് കൊണ്ട് പോകുന്ന ജില്ലയിലെ ആദ്യത്തെ സംഭവമാണിത്. ഗ്യാസ് കട്ടറുകളോ മറ്റേതെങ്കിലും ഉപകരണങ്ങളോ പ്രതികള്‍ ഉപയോഗിച്ചിട്ടില്ല.

ഹ്യൂസ്റ്റണിൽ നിന്നുള്ള ആദ്യ സിഖ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു; ആക്രമണം വാഹന പരിശോധനക്കിടെഹ്യൂസ്റ്റണിൽ നിന്നുള്ള ആദ്യ സിഖ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു; ആക്രമണം വാഹന പരിശോധനക്കിടെ

ഒരുപക്ഷേ വാഹനവുമായി ചേര്‍ത്ത് സ്റ്റീല്‍ ചെയിന്‍ ഉപയോഗിച്ചായിരിക്കാം എടിഎം മെഷീന്‍ പിഴുത് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. എടിഎമ്മിനുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറകളെ മോഷ്ടാക്കള്‍ സ്‌പ്രേ ഉപയോഗിച്ച് തകരാറിലാക്കിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
gang busted atm machine holding 29.55 lakhs in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X