കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ തമ്മിലടിയും വെടിവെപ്പും,17കാരന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

അനികേത് സന്ദീപ് ഷിന്‍ഡെ ഡാഡ് ഓഫ് ദ കിങ് എന്ന സ്റ്റാറ്റസിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

Google Oneindia Malayalam News

പൂനെ: സോഷ്യല്‍ മീഡിയ സ്റ്റാറ്റസിന്റെ പേരില്‍ ആരെങ്കിലും തര്‍ക്കമുണ്ടാകുമോ ഇനിയുണ്ടായാല്‍ തന്നെ അത് കൊലപാതകത്തിലേക്ക് നയിക്കുമോ. ഒരിക്കലുമില്ല അല്ലേ. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് പൂനെയില്‍. സോഷ്യല്‍ മീഡിയയില്‍ ഒരു കുട്ടികുറ്റവാളി ഗ്രൂപ്പിന്റെ തലവന്‍ ഇട്ട സ്റ്റാറ്റസിന് മറുപടി സ്റ്റാറ്റസിട്ടതിനെ തുടര്‍ന്ന് വമ്പന്‍ അടിതന്നെ നടന്നു.

അതങ്ങ് സംഭവിച്ച് പോയി പാര്‍ട്ടിക്ക് ബന്ധവും ഉണ്ട്, ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിനെ കുടുക്കി ഷംസീര്‍അതങ്ങ് സംഭവിച്ച് പോയി പാര്‍ട്ടിക്ക് ബന്ധവും ഉണ്ട്, ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിനെ കുടുക്കി ഷംസീര്‍

പാര്‍ട്ടിയില്‍ വച്ച് കണ്ടു, ബംഗ്ലാവിലേക്ക് വിളിച്ചു, ട്രംപുമായി അവിഹിത ബന്ധമെന്ന് പ്ലേബോയ് മോഡല്‍പാര്‍ട്ടിയില്‍ വച്ച് കണ്ടു, ബംഗ്ലാവിലേക്ക് വിളിച്ചു, ട്രംപുമായി അവിഹിത ബന്ധമെന്ന് പ്ലേബോയ് മോഡല്‍

അടിക്കൊടുവില്‍ 17കാരനെ എതിരാളി സംഘം കുത്തികൊല്ലുകയും ചെയ്തു. ഭീകരമായ ഈ സംഭവം പോലീസിനെയും മന്ത്രിമാരെയും വരെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാപകമായി അക്രമസംഭവങ്ങള്‍ പൂനെയില്‍ പെരുകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ നടന്നിരിക്കുന്നത്.

കുട്ടിക്രിമിനലുകള്‍

കുട്ടിക്രിമിനലുകള്‍

പൂനെയുടെ സമീപപ്രദേശങ്ങളില്‍ നിരവധി കുട്ടിക്കുറ്റവാളികളുണ്ട്. ഇതില്‍ സുപ്രധാന രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത ശത്രുതയിലാണ്. ഇതിലൊരു സംഘത്തിന്റെ തലവന്‍ ഓംകാര്‍ സഗാഡെയും മരിച്ച അനികോത് സന്ദീപ് ഷിന്‍ഡെയും പരസ്പരം അറിയുന്നവരാണ്. ഇവര്‍ രണ്ട് പേരും ഈ മേഖലയിലെ പ്രധാന ക്രിമിനലുകളാണെന്ന് പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ സ്റ്റാറ്റസ്

സോഷ്യല്‍ മീഡിയ സ്റ്റാറ്റസ്

ഓംകാര്‍ സഗാഡെ തങ്ങളുടെ ഗ്യാങിന്റെ ശക്തി കാണിക്കാനായി കിംഗ് ഓഫ് ചകന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനെതിരെ മറു ടീമിന്റെ ഗ്യാങ് നേതാവ് അനികേത് സന്ദീപ് ഷിന്‍ഡെ ഡാഡ് ഓഫ് ദ കിങ് എന്ന സ്റ്റാറ്റസിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള തര്‍ക്കം രൂക്ഷമാകവേയാണ് അനികേതിന്റെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അനികേതിനെ തല്ലാന്‍ കാത്തിരിക്കുകയായിരുന്നു ഓംകാര്‍.

തെറിവിളികള്‍

തെറിവിളികള്‍

സ്റ്റാറ്റസ് പിന്‍വലിക്കണമെന്ന് ഇരു ഗ്രൂപ്പുകളും പരസ്പരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായിരുന്നില്ല. ഫോണിലൂടെ ഇരു ഗ്രൂപ്പുകളും പരസ്പരം തെറിവിളികള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഗ്രാംദുര്‍ഗില്‍ വച്ച് കണ്ടതോടെ ഇവര്‍ അനികേതുമായി വഴക്കുണ്ടായി. ഇതിനിടെ സംഘത്തിലൊരാള്‍ ഇയാള്‍ക്കെതിരെ വെടിവെക്കുകയും ചെയ്തു. എന്നാല്‍ ദേഹത്ത് കൊണ്ടില്ല. ഇതിനിടെ ഓംകാറിന്റെ സംഘത്തിലെ എട്ടുപേര്‍ അനികേതിനെ ആക്രമിക്കുകയായിരുന്നു.

കുത്തിക്കൊന്നു

കുത്തിക്കൊന്നു

മര്‍ദിച്ച് അവശരാക്കിയിട്ടും ഓംകാറിന്റെ സംഘത്തിന് അനികേതിനോടുള്ള പക മാറിയില്ലെന്ന് പോലീസ് പറഞ്ഞു. അനികേതും ഓംകാറും തമ്മില്‍ ഇതിനിടെ വീണ്ടും തമ്മില്‍ ഉണ്ടായി. ഇതോടെ ഓംകുമാര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അനികേതിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
gang kills rival in fight over status on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X