കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം;തട്ടിക്കൊണ്ടുപോയത് പോലീസ് കാറിൽ, സിആർപിഎഫ് ജവാനടക്കം അറസ്റ്റിൽ

Google Oneindia Malayalam News

ലഖ്നൗ: ഉത്തർ പ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സിആർപിഎഫ് ജവാനും, മുൻ ജയിലറുടെ മകനും ഉൾ‌പ്പെടെ നാല് പേർ അറസ്റ്റിൽ. പോലീസ് ലോഗോ വെച്ച കാറിലാണ് പെൺകുട്ടിയെ തട്ടികൊണ്ടു പോയത്. ‌

പ്രതികൾക്കെതിരെ തുട്ടികൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കേസുകൾ അടക്കം പോസ്കോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹാലിയ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദെവിവേർ ശുക്ല പറഞ്ഞു. പതിനഞ്ച്കാരിയായ പെൺകുട്ടിയെ തിങ്കളാഴ്ച ഹാലിയയിലെ ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് സംഘം ആക്രമിച്ചത്. അറസ്റ്റിലായവരിൽ ഒരാളായ ജയ് പ്രകാശ് മൗര്യ വിരമിച്ച ജയിലറായ ബ്രിജ്‌ലാൽ മൗര്യയുടെ മകനാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Molest

ജയ് പ്രകാശിന്റെ സഹോദരി വിവാഹശേഷം ഹാലിയയിലെ ഒരു ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജയ് പ്രകാശ പലതവണ സഹോദരിയുടെ വീട് സന്ദർശിച്ചിരുന്നു. ജയ്പ്രകാശ് പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം ജയ് പ്രകാശ് കാറിൽ എത്തുകയായിരുന്നു.

തുടർന്ന് കാറിൽ കയറ്റി കൊണ്ടു പോകുകയും ഒറ്റപ്പെട്ട സ്ഥലത്ത്വെച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പെണഅ‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ജയ്പ്രകാശ് മൗയയുടേതാണ് കാർ. എനനാൽ പോലീസ് ലോഗോ എങ്ങിനെ അടിച്ചു എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന പോലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് തിരികെ വരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ കാർ കൈകാണിച്ച് നിർത്തുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയതിനെ തുടർന്ന് പെൺകുട്ടിയെയും നാലുപേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് നടന്ന സംഭവങ്ങൾ പോലീസ് സ്റ്റേഷനിൽവെച്ച് തന്റെ പിതാവിനോട് പെൺകുട്ടി വിവരിക്കുകയായിരുന്നു. ജയ് പ്രകാശ്, ലവ കുമാർ പാൽ, ഗണേഷ് പ്രസാദ്, സിആർപിഎഫ് കോൺസ്റ്റബിൾ മഹേന്ദ്ര കുമാർ യാദവ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

English summary
Gang rape again in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X