കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബലാത്സംഗവും ബീഫുമൊക്കെ ചെറിയ കാര്യം'

  • By അക്ഷയ്‌
Google Oneindia Malayalam News

ഗുഡ്ഗാവ്: ബലാത്സംഗവും ബിരിയാണിയിലെ ബീഫ് കണ്ടെത്തലുമെല്ലാം രാജ്യത്ത് എല്ലാ സ്ഥലത്തും സംഭവിക്കുന്നതാണെന്നും ഇതൊന്നും വലിയ കാര്യമാക്കേണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാന സംസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിനിടെ ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഈകാര്യം പറഞ്ഞത്.

ബാലാത്സംഗ വിഷയങ്ങള്‍ക്കും ബീഫ് റെയ്ഡിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇതിനേക്കാള്‍ എല്ലാം പ്രധാനപെട്ടതാണ് ഹരിയാനയുടെ അമ്പതാം വാര്‍ഷികാഘോഷമെന്നാണ് ഖട്ടര്‍ പറഞ്ഞത്. ആഗസ്ത് 24ന് ഹരിയാനയിലെ മേവത്തില്‍ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്ന ഇരുപതും പതിനാലും വയസ്സുള്ള പെണ്‍കുട്ടികളെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത സംഭവം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

Manohar Lal Khattar

വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. ഹരിയാന ഗോസംരക്ഷണ സേനയുടെ ചുമതലയുള്ള ഡിഐജി ഭാരതി അറോറയും ഗോസേവ ആയോഗ് അധ്യക്ഷന്‍ ഭാനി റാം മംഗളയും ഹോട്ടലുകളില്‍ വിളബിയ ബിരിയാണിയില്‍ ബീഫ് ഉണ്ടോ എന്ന പരിശോധിച്ചതും വന്‍ വിവാദമായിരരുന്നു.

English summary
Haryana Chief Minister Manohar Lal Khattar today said the case of double murder and gang-rape of two sisters and the police raids over allegations of beef being used in biryani in Mewat were "small issues" and could have happened anywhere in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X