കൂട്ടമാനഭംഗത്തിനിരയായ കുട്ടിയെ എന്‍സിപി നേതാവ് പീഡിപ്പിച്ചു
റായിഗഡ്: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷകനായി അവതരിച്ച എന്‍ സി പി നേതാവും പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിലാണ് പതിനാല് കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് എന്‍ സി പി നേതാവ് സന്തോഷ് മന്‍ദേവയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് നേതാവ് പീഡിപ്പിച്ചത്. രണ്ടു യുവാക്കളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം യുവാക്കള്‍ കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചു പോയി.

അതുവഴി വന്ന എന്‍ സി പി നേതാവ് കുട്ടിയെ കാണുകയും വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന ഹൈവേയ്ക്ക് സമീപമുള്ള ഗ്യാരേജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.
പെണ്‍കുട്ടികയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നേതാവിനെതിരെ കേസെടുത്തത്. അതേ സമയം കുട്ടിയെ ആദ്യം പീഡിപ്പിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്‍ദേവയെ പൊലീസ് തിരയുകയാണെന്നാണ് വിവരം












Click it and Unblock the Notifications