Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റവാളികള്‍ ഒന്നുതന്നെ; കൂട്ടമാനംഗക്കേസിലെ ഇരയ്ക്ക് വീണ്ടും പീഡനം, കാരണം!!!

റോത്തഗ്: ഹരിയാനയില്‍ കൂട്ടമാനഭംഗക്കേസിലെ ഇരയ്ക്ക് വീണ്ടും പീഡനം. ദില്ലിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. 2013ല്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അതേ അഞ്ചുപേരാണ് വീണ്ടും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും കോടതിക്ക് പുറത്ത് കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് യുവതി അനുവദിക്കാത്തതുമാണ് കുറ്റവാളികളെ പ്രകോപിപ്പിച്ചതെന്നാണ് യുവതിയുടെ കുടുംബം നല്‍കുന്ന വിവരം. കോളേജ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാറിലെത്തിയ അഞ്ചംഗം സംഘം യുവതിയെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു.

rape-25

ഉന്നത ജാതിയില്‍പ്പെട്ട അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ഭിവാനിയില്‍ നിന്ന് രോത്തഗിലേക്ക് താമസം മാറിയത്. 50 ലക്ഷം രൂപ നല്‍കി പ്രശ്‌നം ഒതുക്കിത്തീര്‍ക്കുന്നതിനായി ജാമ്യത്തിലിറങ്ങിയ സംഘം പലതവണ പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. യുവതിയെ ബുധനാഴ്ച റോത്തഗ് സുഖ്പുരയിലെ ഉള്‍പ്രദേശങ്ങളില്‍ കണ്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+