കൂട്ടമാനഭംഗത്തിന് ശേഷം വീഡിയോ കാണിച്ച് ഭീഷണി, കുറ്റവാളികളില്‍ ബിജെപി നേതാവിന്റെ മകനും
റായ്പൂര്‍: ഓടുന്ന കാറില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കി വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രാദേശിക ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ മൂന്ന് പേരാണ് കേസില്‍ കുറ്റക്കാര്‍. പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ പ്രിന്‍സ് സലൂജയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായത്. ചത്തീസ്ഗഡിലെ മഹാസാമുണ്ട് ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
തലസ്ഥാന നഗരയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള മഹാസാമുണ്ടില്‍വച്ചായിരുന്നു 36കാരി അതിക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി വീടിന് സമീപത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മൂന്നുപേര്‍ ചേര്‍ന്ന് ചേര്‍ന്ന് ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിന് നല്‍കിയ പരാതിയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തുന്നത്. മൂന്നുപേര്‍ക്കുമെതിരെ കൂട്ടമാനഭംഗത്തിന് കേസെടുത്ത പൊലീസ് മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്്.












Click it and Unblock the Notifications