ബെംഗളൂരു ശിവാജിനഗറില്‍ ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഗുണ്ടാത്തലവനെ വെടിവെച്ചുകൊന്നു!
ബെംഗളൂരു: രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെംഗളൂരുവിലെ ശിവാജി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബ്രോഡ് വേ റോഡിലുള്ള ഹസ്രത്ത് കംബാള്‍ പോഷ് മോസ്‌ക്കിന് സമീപത്താണ് ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒരു ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുകയും ഇയാളുടെ രണ്ട് സഹായികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡി ജെ ഹള്ളി സ്വദേശിയായ പര്‍വ്വേസ് എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ഗുണ്ടത്തലവനാണ് ഇയാള്‍ എന്നറിയുന്നു. മറ്റൊരു ഗുണ്ടാസംഘത്തില്‍ പെട്ട ഷബീര്‍ എന്നയാളാണ് പര്‍വ്വേസിനൈ വെടിവെച്ചത്. പര്‍വ്വേസിന്റെ സഹായികളായ വാജിദിനും ആസിഫിനും ആക്രമണത്തില്‍ പരിക്കുണ്ട്. വെടിവെപ്പില്‍ ഷബീറിനും പരിക്കേറ്റിട്ടുണ്ട്. നഗരമധ്യത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.

പര്‍വ്വേസും ഷബീറും തമ്മില്‍ നേരത്തെ യശ്വന്ത്പുരത്ത് വെച്ച് വഴക്കുണ്ടായിരുന്നത്രെ. ഈ സംഭവത്തിന് ശേഷം പര്‍വ്വേസ് ശിവാജി നഗറില്‍ എത്തി. ഈ വിവരം കിട്ടിയ ഷബീര്‍ ആളുകളെയും കൂട്ടി ശിവാജിനഗറില്‍ എത്തുകയായിരുന്നു. നടന്നുപോകുകയായിരുന്ന പര്‍വ്വേസിനെയും സഹായികളെയും മൂന്ന് മോട്ടോര്‍ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന ദൂരത്താണ് ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷന്‍. വൈകാതെ പോലീസുകാരം സ്ഥലത്തെത്തി. ഉടനേ ആശുപത്രിയിലെത്തിച്ചെങ്കിലും പര്‍വ്വേസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാജിദും ആസിഫും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷബീറിനെയും കൂട്ടാളികളെയും പോലീസ് തിരയുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാത കകാരണം. പര്‍വ്വേസിന്റെ പേരില്‍ എട്ട് കേസുകളും ഷബീറിന്റെ പേരില്‍ 4 കേസുകളും ഉള്ളതായി പോലീസ് പറയുന്നു.












Click it and Unblock the Notifications