കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗത്തിനിരയായ നഴ്‌സ് മെഡിക്കല്‍ ടെസ്റ്റിന് വിസമ്മതിച്ചു

  • By Gokul
Google Oneindia Malayalam News

മാന്‍സ: ബലാത്സംഗത്തിനെതിരെ ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെ ശുശ്രൂഷിച്ച നഴ്‌സ് ബലാത്സംഗത്തിനിരയായെന്ന പരാതിയില്‍ യുവതി മെഡിക്കല്‍ ടെസ്റ്റിന് വിസമ്മതിച്ചു. നഴ്‌സിനെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്തുന്ന പോലീസിനെ കുഴക്കിയാണ് യുവതി മെഡിക്കല്‍ പരിശോധന നിഷേധിച്ചത്.

മെഡിക്കല്‍ പരിശോധന നിഷേധിച്ചതോടെ യുവതിയെ പരാതിയിലും ദുരൂഹത വര്‍ദ്ധിച്ചിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

women-abuse

നഴ്‌സും കൂട്ടുകാരിയും ഛണ്ഡീഗഡിലെ മാന്‍സ ജില്ലയില്‍ ഒരുമിച്ചാണ് താമസം. കൂട്ടുകാരിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു നഴ്‌സിന്റെ പരാതി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന കൂട്ടുകാരി രമണ്‍ദീപ് കൗറിനെ അടുത്തിടെയാണ് ഭര്‍ത്താവ് ലഖ്‌വിന്ദര്‍ സിംഗ് കൂട്ടിക്കൊണ്ടുപോയത്.

ഭാര്യ കാണാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ് ലഖ്‌വിന്ദര്‍ സിംഗ് തന്നെ കൂട്ടിക്കൊണ്ടുപോവുകയും മറ്റു മൂന്നുപേരൊടൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നെന്നും, ബലാത്സംഗത്തിനുശേഷം തന്നെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്‌തെന്ന് നഴ്‌സ് പോലീസിന് പരാതിയില്‍ ബോധിപ്പിച്ചിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു പുറമേ തന്റെ പൂര്‍ണമായ മേല്‍വിലാസവും പെണ്‍കുട്ടി പോലീസിന് ഇതുവരെ നല്‍കിയിട്ടില്ല.

English summary
Gang rape victim nurse refuses to take medical test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X