Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറ്റാന്‍ ഗംഗാ എക്‌സ്പ്രസ് വേ; നിര്‍മാണത്തില്‍ അദാനി ഗ്രൂപ്പ് സുപ്രധാന പങ്കാളി

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ വികസനത്തിന് വഴിവയ്ക്കുന്ന വന്‍ വികസന പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ്. മീററ്റിനെയും പ്രയാഗ്രാജിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗംഗാ എക്‌സ്പ്രസ് വേ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് പാതയായി മാറുകയാണ്. 594 കിലോമീറ്റര്‍ നീളമുള്ള ഈ ബൃഹദ് പദ്ധതി 36,000 കോടിയിലധികം രൂപ ചിലവഴിച്ചാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഈ പാതയുടെ ഏകദേശം 80 ശതമാനം ഭാഗവും അദാനി ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്. ബാക്കി ഭാഗം ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് ഏറ്റെടുത്തിട്ടുണ്ട്. കേവലം മൂന്ന് വര്‍ഷവും മൂന്ന് മാസവും എന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഈ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്.

ഉത്തര്‍പ്രദേശിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും മേഖലയിലുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമായി രൂപകല്‍പ്പന ചെയ്ത ഈ എക്‌സ്പ്രസ് വേ വ്യാവസായിക വളര്‍ച്ച, ലോജിസ്റ്റിക്‌സ്, ടൂറിസം എന്നിവയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ എക്‌സ്പ്രസ് വേ വരുന്നതോടെ മീററ്റില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള യാത്രാ സമയം 11 മണിക്കൂറില്‍ നിന്ന് വെറും ആറ് മണിക്കൂറായി കുറയും. ഇത് യാത്രാ സമയം പകുതിയോളം ലാഭിക്കാന്‍ സഹായിക്കുന്നതിനൊപ്പം 30 ശതമാനം ഇന്ധന ലാഭവും ഉറപ്പാക്കുന്നു. ആറുവരി പാതയായി നിര്‍മ്മിക്കുന്ന ഈ പാത ഭാവിയില്‍ എട്ടു വരിയാക്കി മാറ്റാനുള്ള സൗകര്യത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മേഖലയിലെ 12 ജില്ലകളിലൂടെയും 519 ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാത ഏകദേശം എട്ട് കോടി ജനങ്ങള്‍ക്ക് ഗുണകരമാകും. വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് പാത കടന്നുപോകുന്ന 12 ജില്ലകളിലും 11 വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Ganga Expressway

മൊത്തം ചെലവ് 36,000 കോടി രൂപ കവിയുന്ന പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയും രാജ്യത്തെ ഏറ്റവും വലിയ ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ബിഒടി) റോഡുമാണ്. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗാ എക്‌സ്പ്രസ് വേ 36,000 കോടിയിലധികം ചെലവിലാണ് അദാനി വികസിപ്പിക്കുന്നത്.

പദ്ധതിയുടെ പ്രധാന ഭാഗമായ 464 കിലോമീറ്ററാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ് വികസിപ്പിക്കുന്നത്. അതായത് മൊത്തം ഭാഗത്തിന്റെ ഏകദേശം 80 ശതമാനം വരുമിത്. ശേഷിക്കുന്ന 130 കിലോമീറ്റര്‍ ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാരാണ് വികസിപ്പിക്കുന്നത്.

ഇന്ത്യയിലുടനീളം ഒരു ഗതാഗത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ഗംഗാ എക്‌സ്പ്രസ് നിര്‍ണായക പങ്കു വഹിക്കും. ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചെലവുകള്‍ നിലവില്‍ ജിഡിപിയുടെ ഏകദേശം 14 ശതമാനം വരും. ഇത് വികസിത സമ്പദ്വ്യവസ്ഥകളായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ജര്‍മ്മനി എന്നിവയേക്കാള്‍ വളരെ കൂടുതലാണ്. ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതിലൂടെ, ഈ ചെലവുകള്‍ കുറയ്ക്കാനും ചരക്കുകളുടെ വേഗമേറിയതും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

437 അണ്ടര്‍പാസുകള്‍, 21 ഫ്‌ളൈ ഓവറുകള്‍, 76 ചെറിയ പാലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഗംഗാ എക്‌സ്പ്രസ് വേ. വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ഭൂനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സൗകര്യത്തിനായി അത്യാധുനിക സംവിധാനങ്ങളാണ് പാതയില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ വശത്തും 20 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഭക്ഷണശാലകള്‍, പെട്രോള്‍ പമ്പുകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ട്രോമ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ ലക്ഷക്കണക്കിന് മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അദാനി കമ്പനി ഒമ്പത് ലക്ഷം തൈകളും വനം വകുപ്പ് 4.5 ലക്ഷം മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മീററ്റ്, ഹാപൂര്‍, ബുലന്ദ്ഷഹര്‍, അമ്രോഹ, സംഭാല്‍, ബദൗണ്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലാണ് 11 വ്യവസായ ഇടനാഴികള്‍ വരുന്നത്. ത്രിവേണി സംഗമം ഉള്‍പ്പെടെയുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലൂടെ സംസ്ഥാനത്തെ ആത്മീയ ടൂറിസം മേഖലയ്ക്കും പ്രാദേശിക ബിസിനസിനും ഈ പാത വലിയ ഉണര്‍വ് നല്‍കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+