'ചിന്നമ്മ' വനിതാ ഗുണ്ടായോ ? ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുത്തെന്ന് പരാതി
കോടികള്‍ വിലമതിക്കുന്ന ഫാംഹൗസ് 13 ലക്ഷം രൂപയ്ക്ക് ശശികല ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചെന്നാണ് ഗംഗൈ അമരന്റെ ആരോപണം
ചെന്നൈ: വിവാദങ്ങളുടെ തോഴി ആയിരുന്ന ജയലളിതയ്ക്ക് പിന്‍ഗാമിയായി എത്തുന്ന ശശികലയും ഒട്ടും മോശമല്ല. എഐഡിഎംകെ ജനറല്‍ സെക്രട്ടറിയായി അധികാരമേല്‍ക്കുന്നതിന് മുമ്പേ തന്നെ ഗുരുതര ആരോപണങ്ങളാണ് ശശികല നടരാജന് നേരെ ഉയരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന്റെ ആരോപണങ്ങള്‍.

ശശികലയില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുള്ള മാനസികവും സാമ്പത്തികവുമായി ചൂഷണങ്ങളെ കുറിച്ചാണ് ഗംഗൈ അമരന് പരാതിപ്പെടുന്നത്. മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് നിര്‍മ്മിച്ച ഫാം ഹൗസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും തന്നില്‍ നിന്ന് തട്ടി എടുത്തു എന്നതാണ് അവയില്‍ പ്രധാനപ്പെട്ടത്. പൈനൂരില്‍ 22 ഏക്കര്‍ സ്ഥലത്തായിരുന്ന അമരന് ഫാം ഹൗസ് പണിതിരുന്നത്. ഇത് ചുളുവിലയ്ക്ക് ശശികലയും കൂട്ടരും തട്ടി എടുത്തത്രേ.

ശശികല നിയോഗിച്ച ഗുണ്ടകള്‍ തന്നെ തട്ടിക്കൊണ്ടുപോയി ബലമായി ഫാം ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളില്‍ ഒപ്പ് വെപ്പിച്ചു എന്നാണ് ഗംഗൈ അമരന്റെ പരാതി. അയൂര്‍ ഇയക്കം എന്ന എന്‍ജിഒയും സഹായത്തോടെ ഇതിന്റെ വീഡിയോയും ഇദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്.

ചെന്നൈയിലെ കണ്ണായ സ്ഥലത്താണ് ഗംഗൈ അമരന് ഫാം ഹൗസ് പണിതിരുന്നത്. കോടികളാണ് സ്ഥലത്തിനും കെട്ടിടത്തിനും മതിപ്പ് വില. എന്നാല്‍ വെറും 13 ലക്ഷം രൂപയ്ക്കാണ് ശശികല ഇവ തന്നില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് അമരന്റെ ആരോപണം. 'കനത്ത സാമ്പത്തിക നഷ്ടമാണ് തനിക്ക് ഉണ്ടായത്, ഫാം ഹൗസ് വില്ക്കാന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല' അമരന് പറയുന്നു.

പ്രശസ്ത സംഗീതജ്ഞന് ഇളയരാജയുടെ ഇളയ സഹോദരനാണ് ഗംഗൈ അമരന്. തിരക്കഥാകൃത്ത്, സംഗീത സംവിധായകന്, സിനിമ സംവിധായകന് എന്നീ നിലകളില്‍ തമിഴ് സിനിമാലോകത്തിന് സുപരചിതനാണ് ഇദ്ദേഹം. സിനിമാ സംവിധായകന് വെങ്കിട് പ്രഭുവും നടന് പ്രേംജി അമരനും മക്കളാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications