കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

ബെംഗളൂരു: നിയമസഭയിൽ കോൺഗ്രസ്-ജനതാദൾ എസ്സ് സഖ്യം അധികാരത്തിൽ ഇരിക്കുമ്പോഴും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും പരസ്പരം മത്സരിച്ചിരുന്നു. താഴെക്കിടയിലുള്ള അണികളെ തൃപ്ത്തിപ്പെടുത്താനായിരുന്നു ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയപ്പോൾ ബിജെപിയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്.

<strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍</strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍

തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ചെങ്കിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ വേണ്ടി എവിടേയും സഖ്യം രൂപീകരിക്കാൻ കോൺഗ്രസ്സും ദളും ധാരണയിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഭരണം ബിജെപിക്ക് നഷ്ടമാകും എന്ന അവസ്ഥ നിലനിൽക്കേയാണ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് ബെംഗളൂരു കോർപ്പറേഷൻ ഭരണം കോണ്‌ഗ്രസ് സഖ്യം പിടിച്ചെടുക്കുന്നത്. അതിനാടകീയ രംഗങ്ങളാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിനിടെ അരങ്ങേറിയത്. സംഭവം ഇങ്ങനെ..

<strong>രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം; ലക്ഷ്യം ദക്ഷിണേന്ത്യയില്‍ 100 സീറ്റ്</strong>രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം; ലക്ഷ്യം ദക്ഷിണേന്ത്യയില്‍ 100 സീറ്റ്

ബെംഗളൂരു കോർപ്പറേഷനിൽ

ബെംഗളൂരു കോർപ്പറേഷനിൽ

ബെംഗളൂരു കോർപ്പറേഷനിൽ 198 വാർഡുകളിൽ 100 എണ്ണത്തിലും ബിജെപിയായിരുന്നു വിജയിച്ചത്. എന്നാൽ ജനതാദൾ എസ്സിൻ‌റെ പിന്തുണയോടെ കോൺ‌ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

ബിജെപിക്ക് തിരിച്ചടിയായത്

ബിജെപിക്ക് തിരിച്ചടിയായത്

വാർഡ് കൗൺസിലർമാർക്ക് പുറമേ നഗരത്തിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളതാണ് ബിജെപിക്ക് തിരിച്ചടിയായത്.

കോൺഗ്രസ്സിന് പിന്തുണ നൽകി

കോൺഗ്രസ്സിന് പിന്തുണ നൽകി

ഇതിനോടൊപ്പം തന്നെ സ്വന്തന്ത്ര അംഗങ്ങളും കോൺഗ്രസ്സിന് പിന്തുണ നൽകി. കോൺഗ്രസ്-ദൾ സംഖ്യത്തിന് 129 പേരുടേയും ബിജെപിക്ക് 123 പേരുടേയും പിന്തുണയുണ്ട്. ഇതിനു പുറമേ എട്ട് സ്വതന്ത്രരുടെ പിന്തുണയും കോൺഗ്രസ് ദൾ സഖ്യത്തിനായിരുന്നു.

ഗംഗാബിക മല്ലികാർജുന

ഗംഗാബിക മല്ലികാർജുന

കോർ‌പ്പറേഷനിലെ 52-ാം മേയറായി കോൺഗ്രസ്സില്ലെ ഗംഗാബിക മല്ലികാർജുനയെയും ഡെപ്യൂട്ടി മേയറായി ജനതാദൾ എസ്സിലെ റമീള ഉമാശങ്കറേയം തിരഞ്ഞെടുത്തു. ആദ്യമായാണ് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ വനിതകൾ വരുന്നത്.

ബിജെപി ബഹിഷ്കരിച്ചു

ബിജെപി ബഹിഷ്കരിച്ചു

അതേസമയം, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു. വോട്ടവകാശമില്ല ജനപ്രതിനിധികൾ വോട്ടുചെയ്തുവെന്നാരോപിച്ചാണ് ബിജെപി വോട്ടെട്ടുപ്പ് ബഹിഷ്കരിച്ച്. എന്നാൽ പരാജയഭയത്താൽ ബിജെപി ഓടിയൊളിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസ്-ദൾ സഖ്യത്തിന്

കോൺഗ്രസ്-ദൾ സഖ്യത്തിന്

ബിജെപി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ ശബ്ദ വോട്ടോടെയാണ് ഇന്നലെ മേയർ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ നടന്നത്. കോൺഗ്രസ്-ദൾ സഖ്യത്തിന് 130 വോട്ടുകളാണ് ലഭിച്ചത്. വിവിധ പാർട്ടികളിൽ നിന്നായി എട്ടുപേർ സഭയിൽ ഹാജരായിരുന്നില്ല.

സ്ത്രീകൾക്കായി സംവരണം

സ്ത്രീകൾക്കായി സംവരണം

മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരുന്നതിനാൽ മേയർ സ്ഥാനത്തേക്ക് ബിജെപി ശോഭ അ‍ഞ്ജനപ്പയെയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പ്രതിഭ ധൻരാജിനെയുമാണ് നിർത്തിയത്.

വോട്ടവകാശമില്ലത്ത എംപിമാരും എംൽ‌എമാരും

വോട്ടവകാശമില്ലത്ത എംപിമാരും എംൽ‌എമാരും

എന്നാൽ വോട്ടവകാശമില്ലത്ത എംപിമാരും എംൽ‌എമാരും ഇത്തവണ വോട്ട് ചെയ്യാനെത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നെന്ന് ബിജെപി നേതാവ് അരവിന്ദ് ലിംബാവലി പറഞ്ഞു.

ബിജെപിയുടെ വാദം

ബിജെപിയുടെ വാദം

കോൺഗ്രസ്സിന്റെ രാജ്യസഭാംഗമായ ജയറാം രമേശ്, എംഎൽ‌സിമാരായ രഘു ആചാർ, വിഎസ് ഉഗ്രപ്പ, സിആർ മനോഹർ, എന്നിവർ ബെംഗളൂരു നഗരവാസികൾ അല്ലെന്നും അതിനാൽ തന്നെ ഇവരെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്നായിരുന്നു ബിജെപിയുടെ വാദം.

വോക്കൗട്ട് നടത്തുകയായിരുന്നു

വോക്കൗട്ട് നടത്തുകയായിരുന്നു

റിട്ടേണിങ് ഓഫിസറായ റീജിനൽ കമ്മീഷ്ണർ ശിവയോഗി കലസദ് ബിജെപിയുടെ ആവശ്യം തള്ളിയതോടെ ബിജെപി വോക്കൗട്ട് നടത്തുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിന്റെ 52-ാമത് മേയറായി ഗംഗാബിക മല്ലികാർജ്ജുനയെ തിരഞ്ഞെടുക്കുകയായിരുന്നു.

English summary
Bengaluru Gets Congress Mayor, Deputy Mayor; BJP Walks Out Without Voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X