Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യുവിന് പിന്തുണ... മാധ്യമ പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അര്‍പ്പിച്ച രാഹുല്‍ ഗാന്ധിയെ തൂക്കിക്കൊല്ലണം എന്നാണ് ബിജെപി എംഎല്‍എ പറഞ്ഞത്. ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ചാല്‍ ഏതൊക്കെ രീതിയിലാണ് പ്രതികരണം വരിക എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

മുംബൈയിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് ട്വിറ്ററിലൂടെ വന്ന ഭീഷണി അല്‍പം കൂടി ഗൗരവമുള്ളതാണ്. രണ്ട് ദിവസത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കും എന്നതായിരുന്നു അത്.

ഇങ്ങനെ പ്രതികരിയ്ക്കാന്‍ വേണ്ടി മാത്രം എന്താണ് ഈ മാധ്യമ പ്രവര്‍ത്തക ചെയ്തത്?

പ്രതിഷേധം

പ്രതിഷേധം

കഴിഞ്ഞ ദിവസം ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ബിജെപി അനുകൂല അഭിഭാഷകര്‍ നടത്തിയ അതിക്രമം രാജ്യവ്യാപകമായിത്തന്നെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇത്തരം ഒരു പ്രതിഷേധം ആയിരുന്നു മുംബൈയിലെ പ്രശ്‌നം.

ഫോട്ടോകള്‍

ഫോട്ടോകള്‍

മുംബൈയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഒരാളെ ചൊടിപ്പിച്ചത്.

അമേന്ദ്ര കുമാര്‍

അമേന്ദ്ര കുമാര്‍

അമേന്ദ്ര കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി വന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.

അറസ്റ്റ് നടന്നില്ല

അറസ്റ്റ് നടന്നില്ല

മാധ്യമ പ്രവര്‍ത്തകയുടെ പരാതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

അക്കൗണ്ട് സസ്‌പെന്റഡ്

അക്കൗണ്ട് സസ്‌പെന്റഡ്

അമേന്ദ്ര കുമാറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. അത് സസ്‌പെന്റ് ചെയ്തിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+