അധോലോക നായകന്‍ അബുസലീം വിവാഹിതനായി

നിക്കാഹ് ഒരു പുരോഹിതന്റെ കാര്‍മികത്വത്തിലാണ് നടന്നത്. മരുമകനായ റാഷിദ് അന്‍സാരിയും രണ്ട് പൊലീസുകാരും ഒപ്പമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 27കാരിയാണ് അബു സലീമിന്റെ നവവധു. ജനവരി എട്ടിനാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട് . വിവാഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മുംബൈ മിററര്‍ അബുസലീമിന്റെ മരുമകനെ വിളിച്ചെങ്കിലും വാര്‍ത്തയെപ്പറ്റി പ്രതികരിയ്ക്കാന്‍ തയ്യാറായില്ല.
ധാരാളം പ്രണയബന്ധങ്ങളും ആര്‍ഭാടപൂര്‍മായ ജീവിതവും നയിച്ചിരുന്ന അബു സലിമിന് ഒരു ബോളിവുഡ് താരപരിവേഷം തന്നെ ലഭിച്ചിരുന്നു. മോണിക്ക ബേദിയെയായിരുന്നു ഇയാള്‍ അവസാനമായി വിവാഹം കഴിച്ചത്. കൊലപാതകകേസുകള്‍ ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഈ 46 കാരന്‍ 2002ലാണ് അറസ്റ്റിലാകുന്നത്.












Click it and Unblock the Notifications